best identity theft protection യുഎഇയിൽ സ്ത്രീകളുടെ ഹാൻഡ് ബാഗുകൾ മോഷ്ടിക്കുന്ന പ്രവാസികൾ പിടിയിൽ
യുഎഇ; നഗരത്തിലുടനീളം സ്ത്രീകളുടെ ഹാൻഡ്‌ബാഗുകൾ തട്ടിയെടുത്തതിന് ഏഷ്യൻ പൗരത്വമുള്ള best identity theft protection രണ്ട് പുരുഷന്മാർക്ക് ഒരു മാസത്തെ തടവ് ശിക്ഷ. ദുബായിലെ അൽ റിഫ ഏരിയയിലെ ഒരു സ്റ്റോറിന് പുറത്തുള്ള മേശയിൽ രണ്ട് സ്ത്രീകൾ സംസാരിക്കുന്നത് കണ്ട പുരുഷന്മാർ മേശപ്പുറത്തുണ്ടായിരുന്ന ഹാൻഡ്‌ബാഗ് തട്ടിയെടുക്കുകയായിരുന്നു. ബാഗിൽ 1000 ദിർഹം, രണ്ട് ഫോണുകൾ, ബാങ്ക് കാർഡുകൾ, രസീതുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. പ്രതികൾ പണം വീതിച്ചെടുക്കുകയും ഒരാൾ ഫോണുകൾ എടുക്കുകയും ചെയ്തു. പ്രതികളിലൊരാളെ തിരിച്ചറിയാൻ പോലീസിന് സാധിച്ചു. കുറ്റം ചെയ്തത് താനാണെന്ന് ഇയാൾ സമ്മതിച്ചു, രണ്ടാം പ്രതി തന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായും പ്രതി പറഞ്ഞു. നഗരത്തിൽ പലതവണ സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച തുക തീരെ കുറവായതിനാലും ഇരകൾ റിപ്പോർട്ട് നൽകാത്തതിനാലും ആണ് ഇതുവരെ ഇവർ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. തുടർന്ന് പോലീസ് മറ്റ് പ്രതിയെ തിരിച്ചറിയുകയും ഇയാളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവർക്കും ഒരു മാസത്തെ തടവും പിന്നീട് നാടുകടത്തലും വിധിച്ചു. ഇവർ 4000 ദിർഹം പിഴയും അടയ്ക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)