dust യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്; താമസക്കാർക്ക് ജാഗ്രത നിർദേശവുമായി അധികൃതർ, ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
യുഎഇ; തിങ്കളാഴ്ച രാവിലെ മുതൽ യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ dust വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും താമസക്കാർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ച് അധികൃതർ. അസ്ഥിരമായ കാലാവസ്ഥ കാരണം റോഡ് ഉപയോഗിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ദുബായ് ഉൾപ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ രാവിലെ നേരിയ മഴ പെയ്തു. അബുദാബി എയർപോർട്ട് ഏരിയയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ദൂരക്കാഴ്ച 1000 മീറ്ററിൽ താഴെയായി കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി.
താമസക്കാർക്കുള്ള NCM ഉപദേശം:
ജാഗ്രതയോടെ വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക
നേരിട്ട് പൊടിയിലേക്ക് ഇറങ്ങാതിരിക്കുക
പൊടി വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ എല്ലാ വാതിലുകളും ജനലുകളും പൂട്ടുക
ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങൾ നിരീക്ഷിക്കുക
ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പിന്തുടരാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പബ്ബിക് അംഗങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)