Posted By user Posted On

traffic fine യുഎഇയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം കിഴിവ്; സമയ പരിധി കഴിയുന്നതിന് മുൻപ് പിഴ അടയ്ക്കാം

ഷാർജ; ഗതാഗത നിയമലംഘനങ്ങൾക്കു ലഭിച്ച പിഴയിൽ 50% കിഴിവ് ലഭിക്കും. ഷാർജ ഗതാഗത വകുപ്പാണ് traffic fine ഇക്കാര്യം അറിയിച്ചത്. ഈ മാസം 31 വരെ പിഴ അടയ്ക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. പഴയ പിഴ അടച്ച് ഫയൽ കുറ്റമറ്റതാക്കാനാണ് ഇളവെന്ന് ഷാർജ പൊലീസ് പട്രോളിങ് വിഭാഗം ഡയറക്ടർ ലഫ്.കേണൽ മുഹമ്മദ് അൽ നഖ്ബി അറിയിച്ചു. അടുത്ത മാസം മുതൽ പിഴ ഇളവ് 35% ആകും. രണ്ടു മാസം ഈ ഇളവ് തുടരും. പിന്നീട് ഇളവ് 25 % ആകും. ഒരു വർഷത്തിനകം പിഴ അടച്ചില്ലെങ്കിൽ മുഴുവൻ തുകയും അടയ്ക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കു മാത്രമാണ് പിഴ ഇളവ് കിട്ടുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന വിധം വാഹനമോടിച്ച കേസിൽ ഉൾപ്പെട്ടവർ, പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശമുണ്ടാക്കിയവർ, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചവർ, നമ്പർ പ്ലേറ്റില്ലാത്ത വാഹനവുമായി നിരത്തിലിറങ്ങിയവർ, വേഗം മണിക്കൂറിൽ 80 കടന്ന് വാഹനമോടിച്ചവർ, വാഹനത്തിന്റെ എൻജിനടക്കമുള്ള സാങ്കേതിക സംവിധാനങ്ങളിൽ അനുമതി കൂടാതെ മാറ്റം വരുത്തിയവർ, മരണം സംഭവിച്ച അപകടങ്ങളുണ്ടാക്കിയവർ എന്നിവർക്ക് പിഴ ഇളവ് ലഭിക്കില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *