rainയുഎഇയിൽ കനത്ത മഴയെ തുടർന്ന് പാറകൾ വീണു; പലയിടത്തും പ്രധാന റോഡുകൾ അടച്ചു
യുഎഇ; ഇന്ന് രാവിലെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് നിരവധി ഇടങ്ങളിൽ പാറകൾ road വീണു. ഈ സാഹചരിയത്തിൽ ഷാർജയിലും റാസൽഖൈമയിലും ചൊവ്വാഴ്ച റോഡ് അടച്ചതായി അധികൃതർ അറിയിച്ചു. റാസൽഖൈമയിലെ ഖോർഫക്കൻ-ദഫ്ത റോഡ് ഇരുവശത്തേക്കും അടച്ചിട്ടുണ്ടെന്ന് എമിറേറ്റ് പോലീസ് അറിയിച്ചു. പാറകൾ ഇളകി വീണ പ്രദേശത്ത് അധികൃതർ പരിശോധന നടത്തുകയാണ്. എല്ലാ പൊതുജനങ്ങളും റോഡ് അടയ്ക്കൽ അടയാളങ്ങൾ അനുസരിക്കുകയും സുരക്ഷിതമായ ബദൽ റോഡുകൾ സ്വീകരിക്കുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഖോർ ഫക്കൻ റോഡിന്റെ ഒരു ഭാഗം പ്രത്യേകിച്ച് “ദഫ്ത പാലം മുതൽ വാഷാ സ്ക്വയർ വരെ നീളുന്ന ഭാഗം അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ട്വീറ്റിൽ അറിയിച്ചു. അൽ ദൈദ് റോഡിലും മലീഹ റോഡിലും ബദൽ റൂട്ടുകൾ സ്വീകരിക്കാൻ ഡ്രൈവർമാരോട് നിർദേശിച്ചിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ദുബായ്, അബുദാബി, ഫുജൈറ, ഷാർജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ 7 വരെ സാമാന്യം ശക്തമായ മഴ പെയ്തതിനാൽ ചില പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)