Posted By user Posted On

expatയുഎഇയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

യുഎഇ; യുഎഇയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് expat ചാടി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് ചാടി 30 വയസ്സുള്ള ഒരു ഏഷ്യക്കാരൻ ആണ് മരിച്ചത്. പുരുഷന്റെ ഐഡന്റിറ്റിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അധികാരികൾ തിരച്ചിൽ നടത്തുന്നതിനിടയിൽ ഇയാളുടെ പക്കൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ താൻ മരിക്കുന്നതിന് മുൻപ് ഭാര്യയെയും മക്കളെയും കൊന്നതായി പറയുന്നുണ്ടായിരുന്നു. ഉടൻ തന്നെ അന്വേഷണ ഉദ്യോ​ഗസ്ഥർ ഇയാളുടെ വീട്ടിൽ എത്തി പരിശോധന നടത്തുകയും ഭാര്യയെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 5.45 നാണ് സംഭവത്തെക്കുറിച്ച് ഷാർജ പോലീസിന് റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ അടിയന്തര പ്രതികരണ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. പട്രോളിംഗും ദേശീയ ആംബുലൻസും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *