Posted By user Posted On

baby അച്ഛന്റെ പുറകെ റോഡിലേക്ക് ഓടി, വാഹനം ദേഹത്ത് കയറിയിറങ്ങി; യുഎഇയിൽ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

യുഎഇ; യുഎഇയിൽ വാഹനം ദേഹത്ത് കയറിയിറങ്ങി ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന baby രണ്ട് വയസ്സുകാരൻ മരിച്ചു. അജ്മാനിലെ അൽ നുഐമിയ മേഖലയിൽ റമദാനിന്റെ രണ്ടാം ദിനത്തിലാണ് അപകടം നടന്നത്. കുട്ടി തന്റെ കുടുംബത്തോടൊപ്പം അൽ നുഐമിയയിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കാറിൽ നിന്ന് കുറച്ച് സാധനങ്ങൾ എടുക്കാൻ പിതാവ് പുറത്തേക്ക് പോയപ്പോൾ അച്ഛന്റെ പിന്നാലെ കുട്ടി ആരും കാണാതെ പുറത്തേക്ക് ഓടിയപ്പോളാണ് അപകടമുണ്ടായത്. ഈ സമയം ഒരു അറബ് ​പൗരൻ ഓടിച്ചിരുന്ന വാഹനം കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. മൂന്ന് ദിവസത്തോളം ജീവനുവേണ്ടി പോരാടിയ കുട്ടി തിങ്കളാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *