
price hikeകീശകാലിയാകും! നാളെ മുതൽ ഈ വസ്തുക്കൾക്ക് വില കൂടും; നിങ്ങൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
കേരളത്തിൽ പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും price hike. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വർധിക്കും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധനയും പ്രാബല്യത്തിൽ വരും.ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വർധിക്കും. മൈനിംഗ് ആന്റ് ജിയോജളി മേഖലയിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനവും നിലവിൽ വരും. ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റുകളുടെ മുദ്രവില അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയരും.ഇത് കൂടാതെ രാജ്യത്ത് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാകുന്നതിൽ വാഹന നിർമാതാക്കൾ എല്ലാ മോഡലിലെ വാഹനങ്ങൾക്കും വില ഉയർത്തും. ഇരു ചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങൾക്കും നിരക്ക് വർധന ബാധകമാകും. പ്രാധാന ഓട്ടോമൊബൈൽ കമ്പനികൾ വാഹനങ്ങൾക്ക് 50,000 രൂപ വരെ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. കോർട്ട് ഫീ സ്റ്റാമ്പ് നിരക്കും മാനനഷ്ട കേസ് ഉൾപ്പെടെയുള്ള കേസുകളുടെ കോടതി ഫീസും നാളെ മുതൽ വർധിക്കും.ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വർദ്ധനയും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാർഗ്ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)