Posted By user Posted On

fire forceയുഎഇയിൽ വൻ അ​ഗ്നിബാധ; പ്രവാസി മലയാളികളുടെ കടകൾ ഉൾപ്പെടെ കത്തി നശിച്ചു

യുഎഇ; യുഎഇയിലെ റാസൽഖൈമ നഖീലിൽ അൽഹുദൈബ ഏരിയയിൽ വൻ തീപിടുത്തം fire force. നിരവധി കടകളിലേക്ക് തീ പടർന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാർ ആക്സസറീസ് ഉൾപ്പെടെ 5 കടകൾ കത്തി നശിച്ചു. വൻ നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഇന്റീരിയർ പോളിങിഷിങിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന. നിമിഷങ്ങൾക്കകം മറ്റു കടകളിലേക്കും തീപടർന്ന് പിടിച്ചു. അഗ്നിരക്ഷാസേനയുടെ 6 യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *