Posted By user Posted On

mahzooz online draw അടിച്ചുമോനെ! മഹ്സൂസിലൂടെ കോടികൾ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

യുഎഇ;122-ാമത് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ 1 ദശലക്ഷം ദിർഹം സ്വന്തമാക്കി പ്രവാസി. mahzooz online draw ഇന്ത്യക്കാരനായ ഹമീദയെ തേടിയാണ് ഇക്കുറി ഭാ​ഗ്യമെത്തിയത്. ഗോൾഡ് പ്രമോഷനിൽ 200 ഗ്രാം സ്വർണ്ണ നാണയങ്ങൾ പ്രവാസിയായ അബ്ദുൾ അസീസ് റമദാൻ സ്വന്തമാക്കി.നറുക്കെടുപ്പിൽ പങ്കെടുത്ത 984 പേർ 1.4 ദശലക്ഷം ദിർഹം സമ്മാനത്തുകയായി പങ്കിട്ടു. 20 ദശലക്ഷം ദിർഹത്തിന്റെ ഉയർന്ന സമ്മാനം ഈ ആഴ്ച ക്ലെയിം ചെയ്യപ്പെടാതെ പോയി, പങ്കെടുത്ത 24 പേർ രണ്ടാം സമ്മാനമായ 200,000 ദിർഹം നേടി, 8,333 വീതം. മൂന്നാം സമ്മാനം 250 ദിർഹം വീതം 958 വിജയികൾക്ക് ലഭിച്ചു.വിശുദ്ധ റമദാൻ മാസത്തിൽ മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് വ്യത്യസ്ത സ്വർണ്ണ സമ്മാനങ്ങൾ പ്രതീക്ഷിക്കാം. ഒരു ഭാഗ്യശാലിക്ക് അടുത്ത ആഴ്ച 300 ഗ്രാം സ്വർണം നേടാനുള്ള അവസരം ലഭിക്കും. പുതിയ സമ്മാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പങ്കാളിത്ത നിയമങ്ങൾ അതേപടി തുടരുന്നു, മഹ്സൂസ് കളിക്കാൻ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടർ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ നിങ്ങളെ സഹായിക്കും. വ്യത്യസ്ത സെറ്റുകളിലെ നമ്പറുകൾ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw നിങ്ങൾക്ക് പങ്കെടുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *