Posted By user Posted On

traffic fines online checking യുഎഇയിലെ ഈ എമിറേറ്റിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​

ഷാർജ: ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന്​ ശേഷമുള്ള traffic fines online checking പിഴകൾക്കാണ്​ ഇളവ് ബാധകമാകുക.നിയമലംഘനം നടന്ന്​ 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവ്​ കിട്ടുക. വാഹനം കണ്ടുകെട്ടിയതിൻറെ ഫീസിനും ഈ ഇളവ്​ ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ്​ പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്​ ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിൻറെ ഫീസ്​ പൂർണമായും അടക്കേണ്ടിവരും. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ യോഗത്തിലാണ് പുതിയ​ തീരുമാനം. ഒരു വർഷത്തിന്​ ശേഷം അടക്കുന്നകയാണെങ്കിൽ ഈ​ പിഴ ഇളവ്​ ലഭിക്കില്ല. അടുത്തിടെ അബൂദബിയിലും സമാനമായ ഇളവ്​ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *