compensation മൂന്നര വർഷം മുൻപ് യുഎഇയിൽ വച്ച് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ഇന്ത്യൻ യുവാവിന് 11.5 കോടി നഷ്ടപരിഹാരം
ദുബൈ : മൂന്നര വർഷം മുമ്പ് ദുബൈയിലുണ്ടായ ബസപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിനാണ് നഷ്ടപരിഹാരമായി ലഭിക്കുക compensation 11.5 കോടി രൂപ. ഹൈദരാബാദ് സ്വദേശിയും റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിയുമായിരുന്ന മുഹമ്മദ് ബൈഗ് മിർസ എന്ന യുവാവിനാണ് നഷ്ട പരിഹാരം ലഭിക്കുക. 50ലക്ഷം ദിർഹം (ഏകദേശം 11.5 കോടി രൂപ) യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ കോടതിയാണ് വിധിച്ചത്. തുക ബസിൻറെ ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്. കേസ് ഏറ്റെടുത്തു നടത്തിയ ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് അധികൃതർ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് ബൈഗ് മിർസക്ക് അപകടം നടക്കുമ്പോൾ 20 വയസ്സായിരുന്നു പ്രായം. റമദാൻ, ഈദ് അവധിക്കാലം ബന്ധുക്കളോടൊപ്പം ചെലവഴിക്കാൻ മസ്കത്തിലേക്ക് പോയി മടങ്ങിവരുമ്പോഴാണ് മുഹമ്മദ് സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. രണ്ടര മാസത്തോളം ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിൽ ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞു. 14 ദിവസത്തോളം അബോധാവസ്ഥയിൽ കിടന്ന യുവാവ് പിന്നീട് പതിയെ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടി. ഇതോടെ പഠനവും മറ്റും നിലച്ചിരുന്നു. പരിക്കുകളുടെ ഗുരുതരാവസ്ഥയും ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് ദുബൈ കോടതി നഷ്ടപരിഹാരത്തുക വിധിച്ചത്. 2019 ജൂണിയാണ് ബസ് അപകടം ഉണ്ടായത്. ഒമാനിൽ നിന്ന് പുറപ്പെട്ട ബസ് ദുബൈ റാശിദിയയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. റാശിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എൻട്രി പോയൻറിലെ ഹൈബാറിൽ ബസിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിൻറെ ഇടത് മുകൾഭാഗം പൂർണമായും തകർന്നിരുന്നു. പെരുന്നാൾ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. 12 ഇന്ത്യക്കാരടക്കം 17 പേരുടെ ജീവനെടുത്ത അപകടം യു.എ.ഇയിലെ വലിയ റോഡപകടങ്ങളിലൊന്നായിരുന്നു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടണ്ട് ഈസാ അനീസ്, അഡ്വ. യു.സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിർസക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)