air india cargoയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യയുടെ ടിക്കറ്റുകൾ മാറ്റി നൽകുന്നു; ചെയ്യേണ്ടത് ഇത്രമാത്രം
യുഎഇ; ദുബൈ- കോഴിക്കോട് (എ.ഐ 998) റൂട്ടിലെ എയർ ഇന്ത്യ വിമാനം നിർത്തലാക്കിയ സാഹചര്യത്തിൽ air india cargo ഈ വിമാനത്തിൽ ടിക്കറ്റെടുത്ത യാത്രക്കാരുടെ ടിക്കറ്റുകൾ മാറ്റി നൽകുന്നു. മാർച്ച് 26നുശേഷം യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഇത്തരത്തിൽ അവരുടെ ടിക്കറ്റുകൾ മാറ്റി ലഭിക്കുക. കൊച്ചിയിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് എയർ ഇന്ത്യയുടെ ദുബൈ-കൊച്ചി വിമാനത്തിലേക്കാണ് ടിക്കറ്റ് കിട്ടുക. അതല്ല കോഴിക്കോട്ടേക്ക് തന്നെ യാത്ര ചെയ്യണമെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിൻറെ രാത്രി 11.40നുള്ള ദുബൈ-കോഴിക്കോട് വിമാനത്തിലേക്കുള്ള ടിക്കറ്റ് നൽകും. അതേസമയം, നിങ്ങൾ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കും. പെരുന്നാൾ അവധികളും വേനലവധിയും മുന്നിൽക്കണ്ട് പലരും ഈ വിമാനത്തിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിൽ പലരുടെയും ടിക്കറ്റുകൾ ദുബൈ-കൊച്ചി വിമാന സർവിസിലേക്ക് മാറ്റിനൽകിയിട്ടുണ്ട്. എയർ ഇന്ത്യയുടെ ദുബൈ-കോഴിക്കോട്, ഷാർജ-കോഴിക്കോട് സർവിസുകൾ മാർച്ച് 25നാണ് നിർത്തലാക്കിയത്. ഷാർജ-കോഴിക്കോട് റൂട്ടിൽ ടിക്കറ്റ് ബുക്കിങ് മാസങ്ങൾക്കു മുമ്പേ നിർത്തിവെച്ചിരുന്നെങ്കിലും ദുബൈ-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ വേനൽക്കാല ഷെഡ്യൂൾ നേരത്തേ പ്രഖ്യാപിക്കുകയും മാർച്ച് ആദ്യം വരെ ബുക്കിങ് നടത്തുകയും ചെയ്തിരുന്നു. ഇതാണ് ഈ വിമാനത്തിൽ നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാരണമായത്. മുംബൈ, ഡൽഹി, ഗോവ, ഇന്ദോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിൻറെയും ഏതാനും സർവിസുകളും വേനൽക്കാല ഷെഡ്യൂളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളിലെയും ടിക്കറ്റുകൾ മാറ്റി ലഭിക്കും. അതേസമയം, ഇനിയും ടിക്കറ്റുകൾ മാറ്റിയെടുക്കാത്തവർക്ക് എയർഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിൻറെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: എയർ ഇന്ത്യ: 06 5970444, എയർഇന്ത്യ എക്സ്പ്രസ് 06 5970303.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)