Posted By user Posted On

expat യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

അബുദാബി : യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു. ചിയ്യാനൂർ സ്വദേശി expat ഉണ്ണി എന്ന ശ്രീകുമാർ ആണ് അബൂദാബിയിൽ അന്തരിച്ചത്. 52 വയസ്സായിരുന്നു. ചൊവ്വാഴ്ച കാലത്ത് താമസ സ്ഥലത്ത് കുഴഞ്ഞ് വീണ ശ്രീകുമാറിനെ സുഹൃത്തുക്കൾ ചേർന്ന് അബൂദാബി ഖലീഫ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി അബൂദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ചിയ്യാനൂർ റേഷൻകടക്ക് സമീപത്ത് താമസിച്ചിരുന്ന പരേതനായ കൂടത്തിങ്ങൽ കൃഷ്ണൻ നായരുടെയും പരേതയായ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ സ്മിത.മകൻ ശ്രീദേവ്.സഹോദരങ്ങൾ,ശോഭ,ശ്രീധരൻ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *