Posted By user Posted On

royal wedding യുഎഇയിൽ രാജകീയ വിവാഹം; ഷെയ്ഖ് മുഹമ്മദിന്റെ പുത്രി ഷെയ്ഖ മഹ്‌റ ബിൻത് വിവാഹിതയാകുന്നു, വരൻ ഷെയ്ഖ് മന ബിൻ മുഹമ്മദ്

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ് royal wedding​ ആ​ൽ മ​ക്​​തൂ​മി​ൻറെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം വി​വാ​ഹി​ത​യാകുന്നു. അൽ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂമാണ് വരൻ. വ​ര​നും വ​ധു​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ വി​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വ​ര​ൻറെ പി​താ​വ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ മാ​ന ആ​ൽ മ​ക്​​തൂം വി​വാ​ഹ​ത്തി​ന്​ ആ​ശം​സ​യാ​യി ര​ചി​ച്ച ക​വി​ത​യാ​ണ്​ ന​വ​ദ​മ്പ​തി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​ല്യാ​ണ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി പോ​സ്റ്റ്​ ചെ​യ്ത​ത്. വരന്റെ പിതാവും ഇതേ കവിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്‍തിട്ടുണ്ട്. രാജകീയ വിവാഹ കരാറിൽ ഒപ്പുവെയ്‍ക്കുന്ന അവസരത്തിലേക്ക് വേണ്ടി എഴുതിയ കവിതയാണിതെന്നാണ് വരികൾ സൂചിപ്പിക്കുന്നത്. വിവാഹനിശ്ചയം നടന്നെങ്കിലും എന്നാണ് വിവാഹം എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെയും ശൈഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂമിന്റെയും മകനാണ് ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂം. ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദധാരിയായ ശൈഖ മഹ്റ ദുബൈയിലെ വിവിധ പരിപാടികൾ നിറ സാന്നിദ്ധ്യമാണ്. യുഎഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ വരനായ ഷെയ്ഖ് മന പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്‌സ്-നാഷനൽ സർവീസിൽ ഒരു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *