Posted By user Posted On

pro shop ഇതാണ് മക്കളെ ശരിക്കും ഓഫർ!; പതിനായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 75% വരെ വിലക്കുറവ്, യുഎഇയിൽ റമസാൻ നൈറ്റ്സിന് തുടക്കം

ഷാർജ; റമദാൻ മാസത്തിൽ വമ്പൻ വിലക്കുറവിന് സാധനങ്ങൾ വാങ്ങാം. റമസാൻ പ്രമാണിച്ചു സംഘടിപ്പിക്കുന്ന pro shop ‘ഷാർജ റമസാൻ നൈറ്റ്‌’സിന്റെ 40-ാം എഡിഷന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്‌സ്‌പോ സെന്ററാണ് ‘റമസാൻ നൈറ്റ്‌സ് 2023’ സംഘടിപ്പിക്കുന്നത്. 17 ദിവസത്തെ പ്രദർശനമാണ് ഇവിടെ ഉണ്ടാവുക. പതിനായിരത്തിലേറെ ഉൽപന്നങ്ങൾ 75% വരെ വിലക്കുറവിൽ നൽകുന്നതോടൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും പരിപാടിയുടെ ഭാ​ഗമായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമസാൻ വിഭവങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉള്ളത്.പ്രമുഖ ബ്രാൻഡുകൾ വമ്പൻ ഓഫറുകളും ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വൈവിധ്യമാർന്ന പൈതൃക പരിപാടികളും കലാപരിപാടികളും ഇവിടെ അരങ്ങേറും. ഷാർജ റമസാൻ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടി ഏപ്രിൽ 21 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെയും പെരുന്നാൾ (ഈദ് അൽ ഫിത്ർ) സമയത്ത് വൈകിട്ട് മൂന്നു മുതൽ അർധരാത്രി 12 വരെയുമാണ് പ്രദർശനം. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്‌സ്‌പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലെം അലി അൽ മുഹൈരി എന്നിവർ ചേർന്നാണ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തത്. എക്സ്പോ സെന്റർ ഷാർജ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ചേംബർ, എക്സ്പോ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഷാർജ എക്സ്പോ സെന്റർ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ സുൽത്താൻ ഷത്താഫ് എന്നിവരും പരിപാടിക്കെത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *