Posted By user Posted On

golden visa യുഎഇയിലെ 10 വർഷത്തെ റെസിഡൻസി വിസ അപേക്ഷകർക്ക് ഇനി പുതിയ എൻട്രി പെർമിറ്റ് ഫീസ്; വിശദമായി അറിയാം

യുഎഇ; യുഎഇയിൽ 10 വർഷത്തെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കുള്ള എൻട്രി പെർമിറ്റ് ഫീസ് പുതുക്കി golden visa. ആറ് മാസത്തെ എൻട്രി പെർമിറ്റിന്റെ വില 1,250 ദിർഹമായിട്ടാണ് പരിഷ്കരിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് പുതിയ തീരുമാനം നടപ്പിലാക്കിയത്. 1,000 ദിർഹം ഇഷ്യു ഫീസും ഈ 1,250 ദിർഹത്തിൽ ഉൾപ്പെടും. സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, ഇലക്ട്രോണിക് സേവനങ്ങൾക്ക് 28 ദിർഹം, കൂടാതെ ഐസിപിക്ക് 22 ദിർഹം എന്നിങ്ങനെയാണ് ഫീസ് വിഭജിച്ചിരുക്കുന്നത്. എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ, ഗോൾഡൻ വിസ അപേക്ഷകർ പാസ്‌പോർട്ട്, നിറമുള്ള വ്യക്തിഗത ഫോട്ടോ, യോഗ്യത തെളിയിക്കുന്ന തെളിവുകൾ എന്നിവ ഉൾപ്പെടെ നിരവധി രേഖകൾ സമർപ്പിക്കണം. യുഎഇയിൽ ദീർഘകാല താമസത്തിന് അർഹതയുള്ളവരിൽ സംരംഭകർ; മികച്ച പ്രതിഭകൾ; പണ്ഡിതന്മാരും വിദഗ്ധരും; മികച്ച ഹൈസ്കൂൾ ബിരുദധാരികൾ; അംഗീകൃത സർവകലാശാലകളിലെ ബിരുദധാരികൾ; മുൻനിര നായകന്മാർ, നിക്ഷേപകർ എന്നിവരാണ് ഉൾപ്പെടുന്നത്. യുഎഇയിൽ എമിറേറ്റ്‌സ് ഐഡിയും വിസയും നൽകുന്നതിനുള്ള ഫീസ് വർധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. എല്ലാ ഐസിപി സേവനങ്ങൾക്കും 100 ദിർഹം ആണ് വർധിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *