Posted By user Posted On

pasteurized egg whites ഇനി ചിലവേറും; യുഎഇയിൽ ചിക്കന് പിന്നാലെ മുട്ട വിലയിലും വൻ വർദ്ധനവ്

ദുബായ്; യുഎഇയിൽ ചിക്കന് പിന്നാലെ മുട്ട വിലയിലും വൻ വർദ്ധനവ്. മുട്ട വില 35 ശതമാനം വരെ വർധിച്ചെന്നാണു pasteurized egg whites മാർക്കറ്റ് റിപ്പോർട്ട്. 13 ശതമാനം വരെ കോഴി ഇറച്ചിക്കും മുട്ടയ്ക്കും വില വർധിപ്പിക്കാനാണ് അനുമതി നൽകിയത്. എന്നാൽ ഫലത്തിൽ ചിക്കനു 28 ശതമാനം വരെയും മുട്ടയ്ക്ക് 35 ശതമാനമാണ് വരെയുമാണ് വില കൂടിയത്. വില വർദ്ധിപ്പിക്കാനായി കിട്ടിയ അനുമതിയുടെ ചുവട് പിടിച്ച് വിതരണക്കമ്പനികൾ കോഴിമുട്ടയുടെ വില കുത്തനെ ഉയർത്തുകയായിരുന്നു. 6 മുട്ടയുള്ള ഒരു ചെറു ട്രേയ്ക്ക് നേരത്തെ 4.8 ദിർഹമായിരുന്നു വില. ഇപ്പോളിത് ആറര ദിർഹമായി ഉയർന്നു. മറ്റൊരു ബ്രാൻഡിന്റെ 15 മുട്ടയടങ്ങിയ 13ൽ നിന്നു 15 ദിർഹമായി. 30 ചെറിയ മുട്ടയുള്ള ട്രേയ്ക്ക് നേരത്തെ 17 ദിർഹമായിരുന്ന വില ഇപ്പോൾ 23 ദിർഹമായി ഉയർന്നു. 10 ദിർഹത്തിനു വിറ്റിരുന്ന 15 മുട്ടയുടെ വില 19.5 ശതമാനം കൂടി . ഇപ്പോൾ 11.95 ആണ് പുതിയ വില. വലിയ തരം കോഴിമുട്ടയ്ക്കെല്ലാം വില 20 ശതമാനമാണു കൂടിയതെന്ന് ഉപയോക്താക്കൾ പറയുന്നു. കോഴിത്തീറ്റ വില വർധന, ഗതാഗത നിരക്കിലെ വ്യത്യാസം, ഇതര അസംസ്കൃത വസ്തുക്കൾക്കുള്ള വില വർധനയുമാണ് കോഴിമുട്ട വിലയിലും പ്രതിഫലിക്കുന്നത് എന്നാണു വിതരണക്കമ്പനികൾ വ്യക്തമാക്കുന്നത്. അതേ സമയം ഇഷ്ടം പോലെയാണ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നതെന്നും പരാതിയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *