യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ പെട്രോൾ ഡീസൽ നിരക്ക് പ്രഖ്യാപിച്ചു, വിശദാംശങ്ങൾ അറിയാം
യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തിലെ പെട്രോള്‍ ഡീസല്‍ നിരക്ക് പ്രഖ്യാപിച്ചു. പെട്രോള്‍ ലീറ്ററിന് കഴിഞ്ഞ മാസത്തേക്കാളും 62 ഫില്‍സ് കുറഞ്ഞു. ഓഗസ്റ്റില്‍ ലീറ്ററിന് 60 ഫില്‍സ് വില കുറച്ചിരുന്നു. ഇന്നു (സെപ്റ്റംബര്‍ 1) മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന് 3.41 ദിര്‍ഹമാണ് പെട്രോള്‍ സ്റ്റേഷനുകളില്‍ ഈടാക്കുക. ഓഗസ്റ്റിലെ 4.03 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 15.4 ശതമാനം കുറഞ്ഞു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലീറ്ററിന് 3.92 ദിര്‍ഹത്തില്‍ നിന്ന് 3.30 ദിര്‍ഹമായി കുറഞ്ഞു (പോയ മാസത്തേക്കാളും 15.8 ശതമാനം കുറഞ്ഞു).
ഇ-പ്ലസ് 91 പെട്രോളിന് ലീറ്ററിന് 3.22 ദിര്‍ഹം വിലവരും, ഓഗസ്റ്റില്‍ ലീറ്ററിന് 3.84 ദിര്‍ഹമായിരുന്നു. 16.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡീസല്‍ ലീറ്ററിന് 3.87 ദിര്‍ഹം ഈടാക്കും. ഓഗസ്റ്റില്‍ 4.14 ദിര്‍ഹമായിരുന്നു. ഇന്ധന വില കുത്തനെ കൂടിയ ശേഷം ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വില കുറയുന്നത്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/Hvn9LidtHi3GTacBJlugvA
Comments (0)