Posted By user Posted On

photographer മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മലയാളി ഫോട്ടോ​ഗ്രാഫർ യുഎഇയിൽ അന്തരിച്ചു

ഫുജൈറ: മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മലയാളി ഫോട്ടോ​ഗ്രാഫർ യുഎഇയിൽ അന്തരിച്ചു. photographer തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ വൈശാഖ് ശിവൻ ആണ് ഫുജൈറയിൽ മരിച്ചത്. 30 വയസ്സായിരുന്നു. . മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് വൈശാഖിനെ മാർച്ച് 23നാണ് ഫുജൈറ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തൊടെ ആരോ​ഗ്യ നില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ശിവൻ , ​ഗീത ദമ്പതികളുടെ മകനാണ്. വൈഷ്ണവ് ശിവൻ, കിരൺ ശിവൻ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *