Posted By user Posted On

digital insurance യുഎഇയിൽ ഇനി ഡിജിറ്റൽ ഉപകരണങ്ങൾ ഇൻഷുർ ചെയ്യാം; എങ്ങനെയെന്ന് വിശദമായി അറിയാം

അബുദാബി; യുഎഇയിൽ ഇനി ഡിജിറ്റൽ ഉപകരണങ്ങൾ ഇൻഷുർ ചെയ്യാം. സൈബർ ആക്രമണത്തിൽ നിന്ന് ഫോൺ digital insurance, ലാപ്ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയ ഗാഡ്‌ജെറ്റുകളെയും ഡേറ്റകളെയും സംരക്ഷിക്കാനാണ് ഇത്തരത്തിൽ പുതിയൊരു ഇൻഷുറൻസ് സംവിധാനം നിലവിൽ വരുന്നത്. യുഎഇയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ ഇത്തിസാലാത്താണ് ഈസി ഇൻഷുറൻസ് സൗകര്യം ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. സൈബർ ആക്രമണം, മോഷണം, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയിൽ നിന്ന് രക്ഷിച്ച് സുരക്ഷിത ബ്രൗസിങിന് അവസരമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. 44,000 ദിർഹം വരെ വാർഷിക കവറേജുള്ള 4 വ്യത്യസ്ത ഇൻഷുറൻസ് പാക്കേജുകളാണ് ഇത്തിസലാത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ഓൺലൈൻ ഇടപാടുകളിലെ നഷ്ടം, സൈബർ കൊള്ളയടിക്കൽ തുടങ്ങി സൈബർ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടത്തിനെതിരെയും ഇൻഷുറൻസുകളുണ്ട്. കൂടാതെ യാത്ര, ആരോഗ്യം, ഓട്ടോമൊബൈൽ, വളർത്തുമൃഗങ്ങൾ എന്നിവ ഇൻഷുറൻസ് ചെയ്യാനും കഴിയും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *