Posted By user Posted On

blockchain developer salary സന്തോഷ വാർത്ത; പെരുന്നാൾ പ്രമാണിച്ച് ഈ മാസം ശമ്പളം നേരത്തെ കിട്ടും; നിർദ്ദേശം നൽകി യുഎഇ വൈസ് പ്രസിഡന്റ്

യുഎഇ; യുഎഇ നിവാസികൾക്കിതാ ഒരു സന്തോഷ വാർത്ത. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് blockchain developer salary​ ഫെഡറൽ ഗവൺമെൻറ്​ ജീവനക്കാർക്ക്​ ശമ്പളം മുൻകൂറായി നൽകാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിൻറെ നിർദേശം. യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഏപ്രിൽ 17 തിങ്കളാള്ച വിതരണം ചെയ്യും. അടുത്ത മാസം നൽ​​കേണ്ട ശമ്പളമാണ് ഇത്തരത്തിൽ നേരത്തെ നൽകുന്നത്. വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് ശമ്പളം നേരത്തെയാക്കുന്നത്. ഹിജ്‌റി കലണ്ടറിലെ റമദാനിനെ തുടർന്നുള്ള മാസമായ ഷവ്വാൽ മാസത്തിന് ശേഷം ആഘോഷിക്കുന്ന ഈദ് അൽ ഫിത്തർ ഉത്സവം 2023 ലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തെ അടയാളപ്പെടുത്തും. യു.എ.ഇയി​ലെ പെരുന്നാൾ അവധി ഏപ്രിൽ 20 മുതൽ 23 വരെയാണ്​ നീണ്ടു നിൽക്കുക. എന്നാൽ, പെരുന്നാൾ ദിനത്തിന്​ അനുസരിച്ച്​ ഈ അവധിയിൽ മാറ്റം വന്നേക്കാം. യുഎഇയിൽ റമദാൻ വ്രതാനുഷ്ഠാനം മാർച്ച് 23നാണ് ആരംഭിച്ചത്. റമദാനിൽ 29 നോമ്പുകൾ പൂർത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കിൽ പിറ്റേ ദിവസമോ അതല്ലെങ്കിൽ 30 നോമ്പുകൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമോ ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഇക്കുറി ജ്യോതിശാസ്‍ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമദാനിൽ 29 ദിവസം മാത്രമേ ഉണ്ടാകൂ എന്നും വിലയിരുത്തലുകളുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *