Posted By user Posted On

feesപഠനത്തിന് ചിലവേറും; യുഎഇയിലെ ഈ എമിറേറ്റിലെ വിദ്യാലയങ്ങൾക്ക് സ്ക്കൂൾ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി

യുഎഇയിൽ ഇനി വിദ്യാഭ്യാസത്തിന് ചിലവേറും. അബുദാബിയിലെ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ fees അനുമതി ലഭിച്ചു. ഇതിന്റെ ഭാ​ഗമായി 2023 – 2024 അധ്യയന വർഷത്തേക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനുള്ള അംഗീകൃത ഘടന അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്ക്കൂൾ ഫീസ് വർദ്ധിപ്പിക്കാനുള്ള ഇത്തരത്തിലൊരു പ്രഖ്യാപനം വരുന്നത്. വ്യക്തിഗത സ്‌കൂളുകളുടെ ഇർതിഖാ പരിശോധന സ്‌കോറുകൾ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അബുദാബി (എസ്സിഎഡി), എന്നിവയുമായി സഹകരിച്ച് എമിറേറ്റിന്റെ വിദ്യാഭ്യാസ ചെലവ് സൂചിക (ഇസിഐ) അടിസ്ഥാനമാക്കിയാണ് ഫീസ് വർദ്ധനവ് തീരുമാനിക്കുന്നത്. 2021 – 2022 അധ്യയന വർഷത്തിൽ ‘ഔട്ട്‌സ്റ്റാന്റിംഗ്’ റാങ്ക് നേടിയ സ്‌കൂളുകൾക്ക് 3.94 ശതമാനം വരെ പുതിയ അധ്യയന വർഷത്തിൽ ഫീസ് കൂട്ടാൻ അനുമതിയുണ്ട്. ‘വെരിഗുഡ്’ എന്ന റേറ്റിംഗ് നേടിയ സ്‌കൂളുകൾക്ക് 3.38 ശതമാനവും ‘ഗുഡ്’ എന്ന് റേറ്റുചെയ്ത സ്‌കൂളുകൾക്ക് 2.81 ശതമാനവും ഫീസ് വർദ്ധിപ്പിക്കാം. അതേസമയം, ‘എക്സ്റ്റബിൾ’, ‘വീക്ക്’, ‘വെരി വീക്ക്’ എന്നീ റേറ്റിംഗ് സ്‌കൂളുകൾക്ക് പരമാവധി 2.25 ശതമാനം മാത്രമേ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ അനുമതിയുള്ളൂ. സ്റ്റാൻഡേർഡ് ട്യൂഷൻ ഫീസ് വർദ്ധനവിന് യോഗ്യത നേടുന്നതിന്, സ്‌കൂൾ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കുകയും അംഗീകൃത പുതുക്കിയ ഫീസ് ഘടന പാലിക്കുകയും വേണമെന്ന നിർദേശവും അധികൃതർ നൽകുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *