Posted By user Posted On

expat father പാസ്പോർട്ടുമായി പ്രവാസിയായ പിതാവ് കടന്നു കളഞ്ഞു, സ്ക്കൂളിൽ പോലും ചേരാനാകാതെ കുട്ടികൾ; ഒടുവിൽ സഹായമൊരുക്കി യുഎഇ പൊലീസ്

ദു​ബൈ: ദുബായിൽ പാസ്പോർട്ടുമായി പ്രവാസിയായ പിതാവ് കടന്നു കളഞ്ഞതോടെ ജീവിത പ്രയാസത്തിലായ expat father മൂന്ന് കുട്ടികൾക്ക് സഹായവുമായി ​ദുബായ് പൊലീസ്. ‍അമ്മയ്ക്കൊപ്പമാണ് ഇവർ കഴിയുന്നത്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിതാവ് കൊണ്ടുപോയതോടെ കുട്ടികളുടെ പ​ഠ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക്​ മുടങ്ങുകയായിരുന്നു. മൂ​ന്ന്, എ​ട്ട്, പ​ത്ത്​ എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ്​ പ്ര​യാ​സ​ത്തി​ലാ​യ​ത്. മാ​താ​വ്​ പു​തി​യ രേ​ഖ​ക​ൾ​ക്കാ​യി കോ​ൺ​സു​ലേ​റ്റി​നെ ബ​ന്ധ​പ്പെ​ട്ടെങ്കിലും മാ​താ​വി​ൻറെ​യും പി​താ​വി​ൻറെ​യും ഒ​പ്പി​ല്ലാ​തെ പു​തി​യ പാ​സ്​​പോ​ർ​ട്ട്​ നി​യ​മ​പ്ര​കാ​രം ല​ഭി​ക്കില്ലെന്ന് അറിഞ്ഞതോടെ ഈ ശ്രമം വിഫലമായി. ഇ​തോ​ടെ കു​ട്ടി​ക​ളു​ടെ സ്കൂ​ൾ പ്ര​വേ​ശ​ന​വും മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പു​തു​ക്ക​ലും എ​ല്ലാം ത​ട​സ്സ​പ്പെ​ട്ടു. ഒടുവിൽ മാ​താ​വ്​ ദു​ബൈ പൊ​ലീ​സ്​ മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗ​ത്തി​ലെ ‘ചൈ​ൽ​ഡ്​ ഒ​യാ​സി​സ്​’ വി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ടുകയായിരുന്നു. ഇതോടെ പൊ​ലീ​സ്​ അ​ധി​കൃ​​ത​ർ കോ​ട​തി​യി​ൽ കോ​ൺ​സു​ലേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ രേ​ഖ​ക​ൾ ന​ൽ​കാ​നു​ള്ള വി​ധി ല​ഭി​ക്കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. കു​ട്ടി​യു​ടെ മേ​ൽ നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം മാ​താ​വി​നാ​ണെ​ന്ന കോ​ട​തി ഉ​ത്ത​ര​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ വി​ധി സ​മ്പാ​ദി​ച്ച​ത്. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട്​ കോ​ൺ​സു​ലേ​റ്റ്​ രേ​ഖ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.മ​റ്റു​ള്ള​വ​രെ​പ്പോ​ലെ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷ​ണ​വും കുട്ടികൾക്കും യു.​എ.​ഇ​യി​ലെ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ശി​ശു-​വ​നി​ത സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​അ​ലി മു​ഹ​മ്മ​ദ്​ അ​ൽ മ​ത്​​റൂ​ഷി പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *