air india reservation റിസർവേഷൻ വിവരങ്ങളും, യാത്രാ റദ്ദാക്കൽ വിവരങ്ങളും ഇല്ല, സേവന നിരക്കുകൾ കുത്തനെ ഉയർന്നു; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ സോഫ്റ്റ് വെയർ നവീകരണം
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ സോഫ്റ്റ് വെയർ നവീകരണം. വിമാനകമ്പനിയുടെ വെബ്‌സൈറ്റിൽ air india reservation ദിവസങ്ങളായി പല വിവരങ്ങളും ലഭ്യമല്ലെന്നാണ് യാത്രക്കാരുടെ പരാതി. ട്രാവൽ ഏജൻസികൾക്കും ഇത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. റിസർവേഷൻ വിവരങ്ങളും, യാത്രാ റദ്ദാക്കൽ വിവരങ്ങളും വെബ്‌സൈറ്റിൽ കിട്ടുന്നില്ലെന്നതാണ് പ്രധാന പരാതി. പല സേവനങ്ങളുടെ നിരക്കും കുത്തനെ ഉയർത്തിയതായാണ് വെബ്സൈറ്റിൽ കാണിക്കുന്നതെന്നും യാത്രക്കാർ പറയുന്നു. കുട്ടികൾക്കായുള്ള പ്രത്യേക ടിക്കറ്റ് നിരക്കാണ് സോഫ്റ്റ് വെയർ, വെബ്‌സൈറ്റ് നവീകരണത്തിന്റെ ഭാഗമായി ആദ്യം തന്നെ വെബ്സൈറ്റിൽ നിന്ന് കാണാതായത്. ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കുട്ടികൾക്കുള്ള കുറഞ്ഞ നിരക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് നിർത്തലാക്കിയതാണോ സോഫ്റ്റ് വെയർ പ്രശ്‌നമാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും ഔദ്യോഗിക വിശദീകരണം കിട്ടിയിട്ടില്ല. നിലവിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരേ ടിക്കറ്റ് നിരക്കാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. നേരത്തേ ടിക്കറ്റെടുത്തവരുടെ റിസർവേഷൻ വിവരങ്ങളും വെബ്‌സൈറ്റിലില്ല. ചിലർ വിവരങ്ങൾ കിട്ടുന്നതിനായി കോൾസെന്ററിലേക്ക് വിളിച്ചെങ്കിലും അവിടെ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം. നവീകരണത്തിന്റെ പ്രശ്‌നങ്ങൾ രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നെങ്കിലും പത്ത് ദിവസത്തിലേറെയായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)