Posted By user Posted On

expat യുഎഇ വിമാനത്താവളത്തിൽ അപകടം; പാഴ്സൽ കയറ്റി വന്ന വാഹനം ഇടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ്; ദുബായ് എയർപോർട്ടിലെ കാർഗോ വിഭാഗത്തിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു expat . കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പാലക്കാട് കൽപാത്തി അംബികാപുരം വെങ്കിടേശ്വര കോളനിയിൽ മണിമധു വീട്ടിൽ മധു മോഹൻ ആണ് മരിച്ചത്. 36 വയസ്സായിരുന്നു. കഴിഞ്ഞ നാലിനു വൈകിട്ടായിരുന്നു അപകടം നടന്നത്. കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ പാഴ്സൽ കയറ്റി വന്ന വാഹനം ഇടിച്ചാണു മധുമോഹൻ മരിച്ചതെന്നാണ് എയർപോർട്ട് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. 10 വർഷമായി മധു വിമാനത്താവളത്തിലെ കാർ​ഗോ വിഭാ​ഗത്തിൽ ജോലി ചെയ്യുകയാണ്. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും. ഗോപിനാഥന്റെയും നിർമലാദേവിയുടെയും മകനാണ്. ഭാര്യ: അഞ്ജു ചെമ്മങ്ങാട്ട്. മകൻ: അമർനാഥ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *