Posted By user Posted On

rain മഴയും പൊടിക്കാറ്റും; യുഎഇയിൽ അസ്ഥിര കാലാവസ്ഥ; വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്∙ യുഎഇയിൽ പലയിടത്തും അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. ട്രാഫിക് നിയമങ്ങൾ പാലിക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും വിവിധ എമിറേറ്റുകളിലെ അധികൃതർ മുന്നറിയിപ്പു നൽകി. ദുബായ്, റാസൽഖൈമ എന്നിവയുൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. ദുബായിലെ ഹത്ത, റാസൽഖൈമയിലെ ഖാട്ട് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ഫുജൈറ, ഷാർജ, അൽഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇടത്തരം മഴ കിട്ടി. ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും ചില ഭാഗങ്ങളിൽ പൊടിക്കാറ്റുമുണ്ട്. പൊടി വീശുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും വേണം. നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ക്ലൗഡ് സീഡിങ് വഴിയാണ് രാജ്യത്ത് മഴ വർധിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *