vishu പ്രവാസ ലോകത്തെ വിഷുക്കാലം; ഒന്നാന്തരം സദ്യ വീട്ടു പടിക്കലെത്തും; വിഭവങ്ങൾ പാർസലായി എത്തിക്കാനൊരുങ്ങി യുഎഇയിലെ റസ്റ്റോറന്റുകൾ
അബുദാബി; മലയാളി എവിടെയാണെങ്കിലും കേരളത്തിന്റെ ആഘോഷങ്ങളൊക്കെ അവിടെയും ഉത്സവം vishu പോലെ കൊണ്ടാടും. ഇപ്പോളിതാ, വിഷു അടുത്തെത്തിയിരിക്കുകയാണ്. ഈ സമയത്ത് യുഎഇയിലെ പ്രവാസികൾക്കായി ഉഗ്രൻ വിഷു സദ്യ ഒരുക്കാൻ റെഡിയായി ഇരിക്കുകയാണ് യുഎഇയിലെ മലയാളി റസ്റ്ററന്റുകൾ. കുറഞ്ഞ വിലയ്ക്ക് കൂടുതൽ വിഭവങ്ങൾ തയാറാക്കി നൽകിയാണ് മലയാളികളുടെ സദ്യപ്രേമത്തെ ഇവർ പ്രോത്സാഹിപ്പിക്കുന്നത്. റമസാനായതിനാൽ നേരത്തെ ഓർഡർ സ്വീകരിച്ച് പാഴ്സൽ സദ്യ വീട്ടിൽ എത്തിക്കുകയാണ് റെസ്റ്റോറന്റുകൾ ചെയ്യുന്നത്. ചിലയിടത്ത് റെസ്റ്റോറന്റിനകത്തും സദ്യ കിട്ടും. അകത്തിരുന്ന മാത്രമാണ് കഴിക്കാൻ സാധിക്കുക, തുറസ്സായ സ്ഥലത്തിരുന്ന റമദാൻ ആയതിനാൽ ഭക്ഷണം കഴിക്കാൻ അനുവാദമില്ല. 15നാണ് ഭൂരിഭാഗം റസ്റ്ററന്റുകളും സദ്യ ഒരുക്കുന്നത്. അപൂർവം ചില റസ്റ്ററന്റുകളിൽ 16ന് കൂടി സദ്യ ഉണ്ടാകും. ഉപ്പേരി, കൊണ്ടാട്ടം, ശർക്കര വരട്ടി, നാരങ്ങ/മാങ്ങ അച്ചാർ, ഇഞ്ചി പുളി, പച്ചടി, കിച്ചടി, തോരൻ, അവിയൽ, തോരൻ, കൂട്ടുകറി, പരിപ്പ്, പുളിശ്ശേരി, എരിശ്ശേരി, കാളൻ, ഓലൻ, സാമ്പാർ, തീയൽ, മോര്, രസം, മെഴുക്കുപുരട്ടി, കുത്തരിച്ചോറ്, വ്യത്യസ്ത തരം പായസം, ഉപ്പ് എന്നിവങ്ങനെയാണ് വിഭവങ്ങളുടെ പട്ടിക. തൂശനിലയും കൂടി ഉൾപ്പെടുത്തിയാണ് പാർസലായി സദ്യ വീട്ടിലെത്തുക. വിഭവങ്ങളുടെ എണ്ണം അനുസരിച്ച് 25 മുതൽ 45 ദിർഹം വരെയാണ് സദ്യയ്ക്കായി ഈടാക്കുന്ന തുക. ലുലു ഹൈപ്പർമാർക്കറ്റിൽ നേരത്തെ ബുക്ക് ചെയ്താൽ 28.90 ദിർഹത്തിന് സദ്യ കിട്ടും. 26 വിഭവമടങ്ങിയ സദ്യ ദുബായിലെ കാലിക്കറ്റ് പാരഗൺ റസ്റ്ററന്റിൽ ഇരുന്നു കഴിക്കാൻ അവസരമുണ്ട്. 42 ദിർഹമാണ് വില. പാർസൽ ആണെങ്കിൽ 45 ദിർഹം വരും. അബുദാബി മുസഫ ഷാബിയയിലെ ആച്ചീസ് റസ്റ്ററന്റിൽ 30, കോക്കനട്ട് ലഗൂണിൽ 30, അബുദാബി രുചി റസ്റ്ററന്റ് 38, കാലിക്കറ്റ് നോട്ട്ബുക്ക് 42, ഇവിടത്തെ ഇഫ്താർ–വിഷു സദ്യയ്ക്ക് 55 ദിർഹം എന്നിങ്ങനെയാണ് വിവിധ ഹോട്ടലുകൾ സദ്യയ്ക്കായി ഈടാക്കുന്ന തുക. റമസാനായതിനാൽ വിഷു സദ്യ നോമ്പുതുറയോടൊപ്പം ആക്കുന്നവരും ഏറെ. നോമ്പുതുറയ്ക്കുള്ള പ്രത്യേക വിഭവത്തോടൊപ്പം വിഷു സദ്യയും ചേർത്ത് 55 ദിർഹത്തിന് സദ്യ വീട്ടിലെത്തും. കേരള സദ്യ കഴിക്കാൻ നിരവധി വിദേശികളും റസ്റ്റോറന്റുകളിൽ എത്താറുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മലയാളി സുഹൃത്തുക്കളോടൊപ്പമാണ് പലരും കേരളത്തിന്റെ രുചി അറിയാൻ വരുന്നത്. ചൈന, ഫിലിപ്പീൻസ്, കൊറിയ, ശ്രീലങ്ക, നേപ്പാൾ, ഈജിപ്ത്, സിറിയ, യുഎഇ, യുകെ തുടങ്ങി വിവിധ രാജ്യക്കാർ എത്താറുണ്ടെന്ന് ആച്ചീസ് റസ്റ്ററന്റ് പാർട്നർ നിബു സാം ഫിലിപ്പ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)