Posted By user Posted On

emirates dubai heathrowസ്യൂട്ട്‌കേസിലും ലാപ്‌ടോപ്പിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 880 ​ഗ്രാം ഹെറോയിൻ; യുഎഇ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ദുബായ്; സ്യൂട്ട്‌കേസ്, ലാപ്‌ടോപ്, ഷൂസ് എന്നിവയിൽ ഒളിപ്പിച്ച് 880 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച emirates dubai heathrow യാത്രക്കാരൻ ദുബായ് വിമാനത്താവളത്തിൽ പിടിയിൽ. ഏഴു പൊതികളാണു ഇയാൾ ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ വച്ചാണു കസ്റ്റംസ് ഉദ്യോ​ഗസ്ഥർ യാത്രക്കാരനെ പിടികൂടിയത്.സംശയം തോന്നി യാത്രക്കാരനെ പരിശോധിക്കുകയായിരുന്നെന്ന് പാസഞ്ചർ ഓപ്പറേഷൻസ് ഡിപാർട്ട്‌മെന്റ് ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു. ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മയക്കുമരുന്നു കടത്ത് തടയാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *