Posted By user Posted On

civil lawsuit യുഎഇയിൽ പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണം കവർന്നു; 4 അം​ഗ സംഘത്തിന് ശിക്ഷ വിധിച്ച് കോടതി

ദുബായ്; പ്രവാസി യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതികളായ നാല് പേർക്ക് civil lawsuit തടവും പിഴയും വിധിച്ച് കോടതി. ദുബായ് അപ്പീൽ കോടതിയാണ് പ്രതികൾക്ക് 2 വർഷം തടവും 42,000 ദിർഹം പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും. 2022 ഓഗസ്റ്റിലാണ് ഏഷ്യക്കാരിയായ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഡിജിറ്റൽ കറൻസി വാങ്ങുന്നതിനായി സംഘത്തിലെ ഒരാൾ യുവതിയെ ഡിഐപിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ എത്തിയ യുവതിയെ പ്രതികളായ നാലുപേർ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോകുകയും ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. പണം കൈക്കലാക്കിയ ശേഷം യുവതിയെ പ്രതികൾ കൈകൾ ബന്ധിച്ച് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പ്രതികളെ പിടികൂടിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *