Posted By user Posted On

സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ല : അബുദാബിയിൽ 76 ഭക്ഷണശാലകൾക്ക് പിഴ

സുരക്ഷ, ശുചിത്വം, സുസ്ഥിരത എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട അബുദാബിയിലെ 76 ഭക്ഷണശാലകൾക്ക് അതോറിറ്റി പിഴ ചുമത്തി.

4,491 ഭക്ഷ്യസ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ഭക്ഷ്യ പാഴാക്കൽ കുറയ്ക്കുന്നതിനുമായി വിപുലമായ പരിശോധനാ കാമ്പയിൻ ആരംഭിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) പ്രസ്താവനയിൽ അറിയിച്ചു. റമദാൻ മാസത്തിന് ഒരാഴ്ച മുമ്പ് ആരംഭിച്ച ഈ കാമ്പയിൻ, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും നിയമനിർമ്മാണം നടപ്പിലാക്കുന്നതിനും ഭക്ഷ്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരികരിച്ചത്.

4,491 സ്ഥാപനങ്ങളിൽ 76 എണ്ണത്തിന് പിഴ ചുമത്തിയപ്പോൾ 1,628 എണ്ണത്തിന് മുന്നറിയിപ്പ് നൽകി. മറ്റ് 256 ഔട്ട്‌ലെറ്റുകളോട് അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെട്ടു.

മൊത്തം 2,531 സ്ഥാപനങ്ങൾ എല്ലാ സുരക്ഷയും സുസ്ഥിരതയും പാലിക്കുന്നുണ്ടെന്ന് അതോറിറ്റി പറഞ്ഞു. കൂടാതെ, അബുദാബി എമിറേറ്റിലെ 12,460 സ്ഥാപനങ്ങൾ ഭക്ഷണം പാഴാക്കുന്നത് തടയാൻ സ്വയം നിരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
👆👆

Comments (0)

Leave a Reply

Your email address will not be published. Required fields are marked *