mahzooz ae പ്രവാസികളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയെത്തിച്ച് മഹ്സൂസ്; 45 കോടി രൂപ നേടി പ്രവാസി യുവാവ്, പ്രവാസി മലയാളിക്ക് 400 ഗ്രാം സ്വർണം
മഹ്‌സൂസിന്റെ 124-ാം നറുക്കെടുപ്പിൽ ഇക്കുറി ഭാഗ്യം എത്തിയത് നേപ്പാൾ സ്വദേശിയായ പ്രവാസിയെ mahzooz ae തേടിയാണ്. നേപ്പാൾ സ്വദേശിയായ പഥം ആണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‍സൂസിന്റെ പ്രതിവാര നറുക്കെടുപ്പിൽ 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. ഇത് ഏകദേശം 45 കോടി രൂപയോളം വരും. അഞ്ച് അക്കങ്ങളും (5, 10, 41, 46, 49) പൊരുത്തപ്പെട്ടു വന്നതോടെയാണ് പഥമിന്റെ ജീവിതം മാറിയത്. നറുക്കെടുപ്പിന്റെ പുതിയ ഘടനയ്ക്ക് കീഴിലുള്ള 2023 ലെ ഒന്നാം ഗ്രാൻഡ് പ്രൈസ് ജേതാവാണ് അദ്ദേഹം. കഴിഞ്ഞ 23 വർഷത്തോളമായി ദുബായിൽ ഒരേ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് പഥാം. പ്രതിമാസം 5,700 ദിർഹം ശമ്പളം വാങ്ങുന്ന പഥം തുക മക്കളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഭാവി ശോഭനമാക്കുന്നതിനുമാണ് ഉപയോഗിക്കുക. വളരെക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആളുകളെ സഹായിക്കുന്നതിലും സജീവമായ ഇദ്ദേഹം ഇത്തരം സേവനങ്ങൾ ഇനിയും ചെയ്യാൻ ഉദ്ദേശിക്കുന്നു. ജോലിയിൽ നിന്ന് വിരമിക്കാനുള്ള ആലോചനയെക്കുറിച്ച് ചോദിച്ചപ്പോൾ കുടുംബവുമായി യുഎഇയിൽ തന്നെ താമസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ഈ പണത്തിൽ ഒരു ഭാഗം ചെലവഴിച്ച് ഒരു വീട് വാങ്ങണം. കോടീശ്വരനായി മാറിയെങ്കിലും കഴിഞ്ഞ 23 വർഷമായി തനിക്കും കുടുംബത്തിനും മാന്യമായി ജീവിക്കാൻ വകനൽകിയ അതേ കമ്പനിയിൽ തന്നെ ജോലിയിൽ തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മഹ്‍സൂസിൽ പങ്കെടുക്കുന്നതും തുടരും. ജീവിതം നല്ല നിലയിലേക്ക് പരിവർത്തിപ്പിച്ച മഹ്‍സൂസിനോടുള്ള നന്ദി സൂചകമാണതെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിൽ വ്യാപാരം നടത്തുന്ന പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കറിന് റമസാൻ ഗോൾഡൻ നറുക്കെടുപ്പിന്റെ ഭാഗമായി 400 ഗ്രാം സ്വർണവും ദുബായിൽ റേഡിയോഗ്രഫറായി ജോലി ചെയ്യുന്ന ഫിലിപ്പിനി യുവാവ് ഷെർലോണിന് 2 കോടിയിലേറെ രൂപയും (10 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. “ഒരു സുഹൃത്ത് വിളിച്ച് അറിയിച്ചപ്പോഴാണ് 1,000,000 ദിർഹം സമ്മാനം കിട്ടിയെന്ന കാര്യം അറിഞ്ഞത്. എന്റെ ഭാര്യയായിരുന്നു ഫോണെടുത്തത്. അവൾ ആദ്യം കേട്ടപ്പോൾ വിശ്വസിച്ചില്ല. തമാശയായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ പിന്നീട് മഹ്‍സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1,000,000 ദിർഹം ലഭിച്ചതായി കണ്ടത്. അതിന്റെ സന്തോഷത്തിലായിരുന്നു പിന്നീട്”, ഷെർലോൺ പറഞ്ഞു. വർഷങ്ങളായി കുവൈത്തിൽ വ്യാപാരിയായ അബൂബക്കർ മഹ്സൂസിന്റെ തുടക്കം മുതൽ താൻ ഭാഗ്യ പരീക്ഷണം നടത്തുന്നയാളാണ്. മിക്കപ്പോഴും ഒാൺലൈനിലൂടെ രണ്ടിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങാറുണ്ട്. ഇപ്രാവശ്യം 10 ടിക്കറ്റുകളെടുത്തപ്പോൾ ഭാഗ്യം തേടിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക കൊണ്ട് ബിസിനസ് കൂടുതൽ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)