eidപെരുന്നാൾ അവധിയിലും സേവനങ്ങൾ മുടങ്ങില്ല: യുഎഇയിൽ വീസ സേവനങ്ങൾക്ക് സ്മാർട് ചാനലുകൾ; എയർപോർട്ടിലെ സേവന കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും
ദുബായ് ;പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിനങ്ങളിലും സേവനങ്ങൾ മുടങ്ങില്ലെന്ന് ദുബായിലെ eid ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. വിവിധ വീസ സേവനങ്ങൾക്ക് തങ്ങളുടെ സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി. വകുപ്പിന്റെ വെബ്‌സൈറ്റ് https://www.gdrfad.gov.ae/en, GDRFA DXB സ്മാർട് അപ്ലിക്കേഷൻ, dubai now ആപ്പ് എന്നിവയിലൂടെ വീസ സേവനങ്ങൾ ലഭിക്കും. വകുപ്പിന്റെ ഒട്ടുമിക്ക സർവീസുകളും സ്മാർട് ചാനലുകളിൽ കിട്ടും. അൽ അവീറിലെ പബ്ലിക് സർവീസസ് കേന്ദ്രം എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ ഉപയോക്താക്കളെ സ്വീകരിക്കും. അതിനൊപ്പം തന്നെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3- ലെ ജിഡിആർഎഫ്എ ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും. ഈ അവധി ദിനത്തിലും ഇവിടെ പ്രവർത്തിക്കും എന്നും അധികൃതർ അറിയിച്ചു. ദുബായിലെ വീസ സംബന്ധമായ അന്വേഷണങ്ങൾക്ക് ഏതു സമയത്തും ടോൾ ഫ്രീ നമ്പറായ 800 5111-ൽ വിളിക്കാമെന്ന് ജിഡിആർഎഫ്എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)