pilot കോക്പിറ്റിൽ പെൺസുഹൃത്തുമായി പൈലറ്റ് ചെലവഴിച്ചത് മൂന്ന് മണിക്കൂർ, മദ്യവും ഭക്ഷണവും വിളമ്പാൻ ആവശ്യപ്പെട്ടു; സംഭവത്തിൽ ഡിജിസിഎ അന്വേഷണം
എയർ ഇന്ത്യ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം. വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റിൽ pilot കയറ്റിയ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ്–ദില്ലി എയർ ഇന്ത്യ വിമാനത്തിൽ ഫെബ്രുവരി 27നാണ് സംഭവം. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ക്യാബിൻ ക്രൂ ആണ് പരാതി നൽകിയത്. വിമാത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. മാർച്ച് മൂന്നിനാണ് ക്രൂ അംഗത്തിലൊരാൾ പരാതി നൽകിയത്. റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും പൈലറ്റ് എത്തിയില്ലെന്നും യാത്രക്കാർക്കൊപ്പമാണ് പൈലറ്റ് എത്തിയതെന്നും പരാതിയിൽ പറഞ്ഞു. തന്റെ പെൺ സുഹൃത്ത് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും പൈലറ്റ് നിർദേശിച്ചതായി പരാതിയിൽ പറഞ്ഞു. ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിച്ചു. ’കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. പെൺസുഹൃത്തിനായി തന്റെ സ്വീകരണമുറി ഒരുക്കാൻ ആവശ്യപ്പെട്ടതായിട്ടാണ് എനിക്കു തോന്നിയത്. കോക്പിറ്റിലെ ഫസ്റ്റ് ഒബ്സർവർ സീറ്റിലാണ് അവർ ഇരുന്നത്. മാത്രമല്ല, ആ പെൺകുട്ടിക്ക് മദ്യവും ഭക്ഷണവും നൽകാനും ആവശ്യപ്പെട്ടു. കോക്പിറ്റിൽ മദ്യം വിളമ്പാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റിന്റെ മട്ടും ഭാവവും മാറി. പിന്നീട് എന്നോട് പെരുമാറിയത് അവർക്കു വേണ്ടി ജോലി ചെയുന്ന ഒരു വേലക്കാരി എന്ന നിലയിലാണ്.’ പരാതിക്കാരി വ്യക്തമാക്കി. ഡിജിസിഎ നിഷ്‌കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പൈലറ്റ് ലംഘിച്ചുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം നടത്താനായി നേരിട്ട് ഹാജരാകാൻ ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകി. എയർ ഇന്ത്യയും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.ഇത്തരം പ്രവർത്തികൾ ചട്ടങ്ങളുടെ ലംഘനമാണെന്നത് മാത്രമല്ല പൈലറ്റിന്റെ ശ്രദ്ധ തിരിയാൻ കാരണമാകുന്നത് കൂടിയാണെന്ന് ഡിജിസിഎ ഓർമിപ്പിച്ചു. പൈലറ്റിന്റെ ജാഗ്രതക്കുറവ് യാത്രക്കാരുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. സസ്‌പെൻഷനോ ലൈസൻസ് റദ്ദാക്കലോ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ പൈലറ്റിനെതിരെ സ്വീകരിക്കാനാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)