civil lawsuit ജോലിക്കിടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; പ്രവാസി തൊഴിലാളിക്ക് വൻ തുക നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി
അബുദാബി; ജോലിക്കിടെ കാഴ്ച നഷ്ടപ്പെട്ട തൊഴിലാളിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം. civil lawsuit അബുദാബി കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. പണം പൂർണമായി നൽകുന്നതുവരെ 12% പലിശയും നൽകാൻ കോടതി ഉത്തരവിട്ടു. ജോലിക്കാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ തൊഴിലുടമയുടെ വീഴ്ചയാണ് തൊഴിലാളിക്ക് ഈ പ്രശ്നമുണ്ടാകാൻ കാരണമെന്നും, പരാതിക്കാരന് 90% കാഴ്ച ശക്തി നഷ്ടപ്പെട്ടതായി മനസ്സിലാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ 2 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു തൊഴിലാളി കേസ് ഫയൽ ചെയ്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)