Posted By user Posted On

asian food near meവിമാനത്തിന്റെ തറയിൽ ഭക്ഷണാവശിഷ്ടം, യാത്രക്കാർ വൃത്തിയാക്കണമെന്ന് എയർ ഹോസ്റ്റസ്; വിമാനം വൈകിയത് മണിക്കൂറുകൾ

പ്രതികൂല കാലാവസ്ഥ, യന്ത്ര തകരാർ എന്നീ കാരണങ്ങൾ കൊണ്ട് വിമാനങ്ങൾ വൈകുന്നത് പതിവാണ് asian food near me. എന്നാൽ വിമാനത്തിൽ വീണ ഭക്ഷണാവശിഷ്ടത്തിന്റെ പേരിൽ വിമാനം മണിക്കൂറുകൾ വൈകി എന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും മറ്റും ചർച്ചാ വിഷയം. സൗത്ത് വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. അറ്റ്‌ലാന്റയിൽ നിന്ന് ടെക്‌സാസിലേക്ക് പുറപ്പട്ടതായിരുന്നു വിമാനം. അജ്ഞാതനായ യാത്രക്കാരന്റെ കൈയ്യിൽ നിന്നും വിമാനത്തിന്റെ തറയിൽ വീണ ഭക്ഷണം നീക്കം ചെയ്യാതെ ടേക്ക് ഓഫ് അനുവദിക്കില്ലെന്ന് എയർ ഹോസ്റ്റസ് തീരുമാനമെടുക്കുകയായിരുന്നു.അരി കൊണ്ടുള്ള ഒരു വിഭവം ഏകദേശം ഒരു പ്ലേറ്റോളമാണ് വിമാനത്തിലെ പാസേജിൽ ചിതറിക്കിടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ എയർഹോസ്റ്റസ് ദേഷ്യപ്പെടുകയും യാത്രക്കാർ തന്നെ ഇത് നീക്കം ചെയ്യണമെന്ന് പറയുകയുമായിരുന്നു. എന്നാൽ യാത്രക്കാരിൽ ആരും തന്നെ വൃത്തിയാക്കാൻ മുന്നോട്ടുവന്നില്ല. ഈ പ്രവർത്തി ചെയ്തത് ആരാണെന്നും വ്യക്തമാക്കിയില്ല. ഇതോടെ വിമാന ജീവനക്കാരി തന്നെ ഭക്ഷണാവശിഷ്ടം വൃത്തിയാക്കി. യാത്രക്കാരെ ചീത്തവിളിച്ചുകൊണ്ടായിരുന്നു എയർഹോസ്റ്റസ് ഇത് വൃത്തിയാക്കിയത്. ഈ സംഭവത്തിന്റെ വീഡിയോ നിരവധി യാത്രക്കാർ ഷൂട്ട് ചെയ്തിരുന്നു. പലരും ഇത് സോഷ്യൽ മീഡിയയിലും മറ്റും പങ്കുവച്ചിട്ടുമുണ്ട്. ഇതോടെ ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. വിമാന ജീവനക്കാരും മനുഷ്യരാണെന്നും അവർക്കും ക്ഷീണവും ബുദ്ധിമുട്ടും ഉണ്ടാകുമെന്നും ആളുകൾ പറയുന്നു. എന്നാൽ വിമാനത്തിനുള്ളിൽ കയറുമ്പോൾ തന്നെ തറയിൽ മാലിന്യം കിടന്നിരുന്നെന്നാണ് ചില യാത്രക്കാരുടെ പ്രതികരണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *