ദുബായ് വിമാനത്താവളം എയർ ടാക്സി ടെർമിനൽ മാതൃക പുറത്തിറക്കി
ദുബായ്∙ ആഡംബരവും ആധുനികതയും ഇഴ ചേർത്തു തയാറാക്കിയ എയർ ടാക്സി ടെർമിനലിന്റെ മാതൃക പുറത്തിറക്കി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം തയാറാക്കുന്ന എയർ ടാക്സി ടെർമിനലിന്റെ (വെർടിപോർട്) മാതൃകയാണ് അവതരിപ്പിച്ചിരിക്കുന്നത്.
റൺവേ ഇല്ലാതെ നേരെ മുകളിലേക്ക് ഉയരുന്ന വെർട്ടിക്കൽ ടേക്ക് ഓഫ് ആണ് എയർ ടാക്സികളുടേത്. അതുകൊണ്ടാണ് വെർടിപോർട് ടെർമിനലുകൾ തയാറാക്കിയിരിക്കുന്നത്. ദുബായ് എയർ പോർട്ട്, ഡൗൺടൗൺ, പാം ജുമൈറ, ദുബായ് മറീന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിൽ എയർ ടാക്സി സർവീസ് നടത്തുക.
ഗ്ലാസ് ചുവരുകളുള്ള ടെർമിനൽ സൂര്യ പ്രകാശത്തിൽ നിന്നു സംരക്ഷണം നൽകുന്നതാണ്. യാത്രക്കാരുടെ ലോഞ്ച്, എയർ ടാക്സികളുടെ വരവും പോക്കും, പുറം കാഴ്ചകളും കാണാൻ കഴിയുന്ന തരത്തിലാണ് രൂപകൽപന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)