cell phone plans നിങ്ങൾ ഏത് ഫോൺ ആണ് ഉപയോഗിക്കുന്നത്? തൃശ്ശൂരിൽ 8 വയസ്സുകാരിയുടെ ജീവനെടുത്തത് ഈ ഫോണാണ്; ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലായേക്കാം
കഴിഞ്ഞദിവസം തൃശൂരിലെ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച cell phone plans സംഭവത്തിൽ വില്ലനായത് റെഡ്മി സ്മാർട്ട് ഫോണാണ്. ചൈനീസ് കമ്പനിയായ ഷഓമിയുടെ റെഡ്മി നോട്ട് 5 പ്രോ ആണ് തൃശൂരിലെ ദുരന്തത്തിന് കാരണമായതെന്നാണ് മരിച്ച കുട്ടിയുടെ അച്ഛൻ അശോക് കുമാർ പറയുന്നത്. ഓൺലൈൻ ഷോപ്പിങ്ങിലൂടെയും അല്ലാതെയും ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടിരുന്ന ബജറ്റ് ഫോണുകളാണ് റെഡ്മി സീരീസിൽ പുറത്തിറങ്ങിയത്. വില കുറവായതിനാൽ നിരവധി ആവശ്യക്കാരാണ് ഈ ഫോണിനുള്ളത്. എന്നാൽ ഷഓമിയുടെ റെഡ്മി ഫോണുകൾ നേരത്തേയും പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇന്ത്യയിലും പുറത്തും ഉപയോക്താക്കൾക്ക് ജീവൻ നഷ്ടമാവുകയും പരുക്കേൽക്കുകയും ഉണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തൃശ്ശൂരിൽ സംഭവം ദുഃഖകരമാണെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഷഓമി വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഷഓമി അധികൃതർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് മരിച്ച കുട്ടിയുടെ അച്ഛൻ പറഞ്ഞത്. പൊട്ടിത്തെറിച്ച ഫോണിൽ ഉപയോഗിച്ചിരുന്ന ബാറ്ററി കമ്പനി സർവീസ് സെന്ററിൽ നിന്നു തന്നെ മാറ്റിയിട്ട ഒറിജിനൽ ബാറ്ററി ആണെന്ന് പാലക്കാട്ടെ മൊബൈൽ വിതരണക്കാർ അറിയിച്ചു. പാലക്കാട് നഗരത്തിലെ വിതരണക്കാരിൽ നിന്നാണ് ഫോൺ വാങ്ങിയത്. 2021 ജനുവരിയിൽ ബാറ്ററി മാറ്റി. കൊണ്ടു കൊടുത്ത് ഒന്നര മാസത്തോളം കഴിഞ്ഞാണ് ബാറ്ററി മാറ്റി മൊബൈൽ തിരികെ വാങ്ങിയതെന്നും ഒറിജിനൽ ബാറ്ററിയാണു വാങ്ങിയതെന്നും ഫോൺ അമിതമായി ചൂടാകുന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. ബാറ്ററിക്കുള്ളിലെ ജെൽ അമിതമായ ചൂടിൽ ഗ്യാസ് രൂപത്തിലായി ഫോണിന്റെ സ്ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചാകാം അപകടമെന്നാണ് ഫൊറൻസിക് നിഗമനം. 2018 ഫെബ്രുവരി 22ന് അവതരിപ്പിച്ച ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട് 5 പ്രോ. 4000 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി. ഇതുവരെ ഇറക്കിയതിൽ വച്ച് ഏറ്റവും കരുത്തു കൂടിയ റെഡ്മി നോട്ട് ഫോൺ എന്നാണ് ഷഓമി ഈ ഫോണിനെ കുറിച്ച് അവകാശപ്പെട്ടിരുന്നത്. സ്‌നാപ്ഡ്രാഗൺ 636 ആണ് പ്രോസസർ. നിരവധി ഫീച്ചറുകൾ കുത്തിനിറച്ചാണ് റെഡ്മി നോട്ട് 5 പ്രോ എത്തിയത്. വില കുറവും ഫീച്ചറുകളുടെ അതിപ്രസരവും ഫോണിന് ആവശ്യക്കാരേറാനുള്ള പ്രധാനകാരണമായി. ഇന്ത്യയിൽ കുറഞ്ഞ കാലം കൊണ്ട് കൂടുതൽ വിറ്റുപോയ ഹാൻഡ്സെറ്റ് എന്ന റെക്കോർഡ് നേട്ടവും റെഡ്മി നോട്ട് 5 സീരീസ് സ്വന്തമാക്കിയിരുന്നു. ഷഓമിയുടെ റെഡ്മി ഫോണുകളിൽ ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോൾ സൂക്ഷ്മത വേണമെന്ന് ഷഓമിയുടെ വെബ് സൈറ്റ് തന്നെ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. കമ്പനി നൽകിയ ചാർജറിലല്ലാതെ ചാർജ് ചെയ്യുക, ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുക, എന്നിങ്ങനെ പല കാരണങ്ങളും അപകടം ക്ഷണിച്ചു വരുത്തിയേക്കാമെന്ന് കമ്പനി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചൈനീസ് ഫോൺ ചൈനയിൽ നിന്നു പൊട്ടിത്തെറിച്ചതിന്റെ വിഡിയോ 2022 സെപ്റ്റംബറിൽ പുറത്ത് വന്നിരുന്നു. റെഡ്മി നോട്ട് 11ടി പ്രൊ എന്ന ഫോണാണ് ചൈനയിൽ പൊട്ടിത്തെറിച്ചത്. റെഡ്മി 6എ ഫോൺ പൊട്ടിത്തെറിച്ച് ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായ സംഭവം 2022 സെപ്റ്റംബറിൽ തന്നെ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. തലയിണയുടെ അടിയിൽ ഫോൺ വച്ച് കിടന്നുറങ്ങവേ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)