Posted By user Posted On

expat യുഎഇയിലെ പ്രവാസി മലയാളി സാമൂഹ്യ പ്രവർത്തകൻ നാട്ടിൽ അന്തരിച്ചു

ദുബായ് ; യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ നാട്ടിൽ അന്തരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി expat അജി.പി.വർഗീസ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചി വിപിഎസ് ലെയ്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദുബായിൽ വസ്ത്രവ്യാപാര രംഗത്ത് ബിസിനസ് നടത്തിയിരുന്ന അജി കോവിഡ് കാലത്ത് പ്രവാസ മലയാളികൾക്കായി ‘ഹെൽപിങ് ഹാൻഡ്‌സ് യുഎഇ’ എന്ന സംഘടന രൂപീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് രോഗികൾക്കും അശരണർക്കും മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ധനസഹായം തുടങ്ങിയവ എത്തിക്കുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് അജി. ഇന്ത്യയിലേയ്ക്ക് ആദ്യമായി ചാർട്ടേഡ് വിമാനം വഴി നൂറുകണക്കിന് ആളുകളെ നാട്ടിലെത്തിക്കുന്നതിനും നേതൃത്വം നൽകിയിരുന്നു. വെള്ളിയാഴ്ച (28) രാവിലെ 11 ന് വീട്ടിലും തുടർന്ന് 12 മണിക്ക് കുറിയാക്കോസ് മാർ ക്ലീമിസ് തിരുമേനിയുടെ കാർമികത്വത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയപള്ളിയിലും ശുശ്രൂഷ നടക്കുമെന്ന് സഹോദരൻ അറിയിച്ചു. ഭാര്യ: ഡോ. ബിന്ദു ഫിലിപ്പ് (സീനിയർ ഗൈനക്കോളജിസ്റ്റ്, എൻഎംസി ഹോസ്പിറ്റൽ, ഷാർജ). മക്കൾ: എയ്ഞ്ചലീന അജി വർഗീസ്, വീനസ് അജി വർഗീസ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *