dusty robotics സാറ എത്തി! ഇനി ചെക് ഇൻ ചെയ്യാൻ റോബോട്ട്, പുതിയ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻ
റോബോട്ടുകളുടെ സഹായത്തോടെ ചെക്ക് ഇൻ ചെയ്യാൻ സൗകര്യമൊരുക്കി എമിറേറ്റ്സ് എയർലൈൻ. dusty robotics ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻററിലെ (ഡി.ഐ.എഫ്.സി) ഐ.സി.ഡി ബ്രൂക്ഫീൽഡിലാണ് ലോകത്തിലെ ആദ്യ ചെക് ഇൻ റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്. ചെക്ക് ഇൻ ചെയ്യാൻ റോബോട്ടിൻറെ സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ് എമിറേറ്റ്സ്. സാറ എന്നു പേരിട്ടിരിക്കുന്ന റോബോട്ടിൻറെ സഹായത്തോടെ യാത്രക്കാർക്ക് ഇവിടെയെത്തി മുൻകൂർ ചെക് ഇൻ ചെയ്യാൻ കഴിയും. യാത്രക്ക് നാല് മണിക്കൂർ മുതൽ 24 മണിക്കൂർ മുൻപ് വരെ ഇവിടെയെത്തി ചെക്ക് ഇൻ പൂർത്തിയാക്കാം. ഇവിടെ ചെക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിയാൽ മതി. രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഈ സേവനം ലഭ്യമാകും. ചെക്കിങ് പൂർത്തിയാക്കിയവരുടെ ബോർഡിങ് പാസുകൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കോ ഇ-മെയിലിലേക്കോ അയച്ചുനൽകും.ചെക് ഇൻ സേവനം മുതൽ ഹോട്ടൽ ബുക്കിങ് വരെയുള്ള വിവിധ കാര്യങ്ങൾ റോബോട്ടിനെ ഉപയോഗിച്ച് പൂർത്തിയാക്കാനാവും. പോർട്ടബ്ൾ ചെക് ഇൻ റോബോട്ടുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയാണ് എമിറേറ്റ്സ് എന്ന പ്രത്യേകതയുമുണ്ട്. സാറ’ ആറു ലോക ഭാഷകൾ സംസാരിക്കുന്നതിനാൽ ഏത് ദേശക്കാർക്കും റോബോർട്ടിനെ ഉപയോഗിക്കുന്നത് വളരെ എളുപ്പമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)