air india charter flight ഇത് എന്തൊരു കഷ്ടം; വിമാനം 12 മണിക്കൂർ വൈകുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു air india charter flight. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനമാണ് രാത്രി എട്ടിന് മാറ്റി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതോടെ 12 മണിക്കൂറോളമാണ് വിമാനം വൈകുന്നത്. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനമാണ് രാത്രി എട്ടിന് മാറ്റി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യാത്രക്കാർ ബോർഡിങ് പാസെടുത്ത ശേഷം ഗേറ്റ് തുറക്കാതായതോടെ അന്വേഷിച്ചപ്പോൾ മാത്രമാണ് വിമാനം വൈകുമെന്ന് അറിയിച്ചത്. സാങ്കേതിക തടസമെന്ന് മാത്രമാണ് അധികൃതർ യാത്രക്കാർക്ക് നൽകിയിരിക്കുന്ന വിശദീകരണം. ടിക്കറ്റ് കാൻസൽ ചെയ്യണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാമെന്ന് അറിയിച്ചെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തെ കുറിച്ചൊന്നും അധികൃതർ വ്യക്തമായ സൂചന നൽകിയിട്ടില്ല. അവധി കഴിഞ്ഞ് ദുബൈയിലേക്ക് തിരിച്ചുപോകാനുള്ളവരും കുടുംബത്തോടെ യാത്രചെയ്യുന്നവരും ഉംറക്ക് പോകുന്നവരും ഈ വിമാനത്തിൽ യാത്രക്കാരായുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)