Posted By user Posted On

dupixentലഹരി മരുന്ന് ഇടപാടിന് ഡെലിവറി ജീവനക്കാർ, യുഎഇയിൽ ലഹരക്കടത്തിന് പുതിയ വഴി; 7 പ്രവാസികൾ പിടിയിൽ

ഷാർജ ∙ ഡെലിവറി ജോലിയുടെ മറവിൽ മയക്കു മരുന്ന് കടത്തുകയും ഇടപാടുകാരിൽ എത്തിക്കുകയും ചെയ്ത 7 dupixent പേരെ ഷാർജ പൊലീസ് പിടികൂടി. ഏഷ്യക്കാരാണ് പിടിയിലായ എല്ലാവരും. 7604 ഗ്രാം ക്രിസ്റ്റൽ ലഹരി, 494 ഗ്രാം കഞ്ചാവ്, 297 റോൾ എന്നിവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഡെലിവറി ജോലി ചെയ്യുന്നവരുടെ തൊഴിലിന്റെ പ്രത്യേകത മുതലെടുത്ത് ഒരു സംഘം എമിറേറ്റിൽ ലഹരി മരുന്ന് വിൽപ്പന നടത്തുന്നുവെന്ന ഷാർജ പൊലീസിന്റെ ലഹരി വിരുദ്ധ ഏജൻസിയുടെ വിവരത്തെ തുടർന്നാണ് നടപടി. തുടർന്ന് സമീപ എമിറേറ്റുകളുടെ സഹായത്തോടെ ലഹരി സംഘത്തെ അറസ്റ്റ് ചെയ്യാൻ ഷാർജ പൊലീസ് തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടങ്ങി 12 മണിക്കൂറിനുള്ളിൽ തന്നെ ഈ സംഘത്തെ കണ്ടെത്താനും പിടികൂടാനും പൊലീസിന് സാധിച്ചു. പുതിയ മാർഗത്തിൽ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഡെലിവറി യുവാക്കളെയാണ് ഇതിനായി ഉപയോഗിച്ചതെന്നു ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്. സംഘത്തെ പിടികൂടുകയും നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാ ജനങ്ങളുടെയും പിന്തുണ ഷാർജ പൊലീസ് അഭ്യർഥിച്ചു. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ [email protected] ഇ മെയിൽ വിലാസത്തിലോ അറിയിക്കാൻ പൊലീസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *