court യുഎഇ ബീച്ചിൽ അമ്മയെയും കുട്ടികളെയും നായ ആക്രമിച്ച സംഭവം; മൂന്ന് പേർക്ക് ശിക്ഷ വിധിച്ച് കോടതി
ഫുജൈറ: ഫുജൈറ ബീച്ചിൽ അമ്മയെയും കുട്ടികളെയും നായ ആക്രമിച്ച സംഭവത്തിൽ ശിക്ഷ court വിധിച്ച് കോടതി. ഫുജൈറ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മൂന്ന് പേർക്കാണ് പിഴയിട്ടത്. ഒരു പുരുഷനും രണ്ട് സ്ത്രീകൾക്കുമാണ് കോടതി പിഴ വിധിച്ചത്.കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫുജൈറ ബീച്ചിൽ സന്ദർശനത്തിനെത്തിയ അമ്മയെയും അവരുടെ ആറും 11ഉം വയസ്സുള്ള രണ്ട് കുട്ടികളെയും നായ് ആക്രമിച്ചതായി ഫുജൈറയിലെ സർക്കാർ ആശുപത്രിയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേസെടുത്ത പൊലീസ് നായുടെ ഉടമകൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയായിരുന്നു. ലൈസൻസില്ലാതെ നായെ സ്വന്തമാക്കിയതിന് 10,000 ദിർഹം പിഴയും രണ്ട് സ്ത്രീകൾക്ക് ജീവൻ അപകടത്തിലാക്കിയതിന് 10,000 ദിർഹം വീതം അധിക പിഴയുമാണ് ചുമത്തിയത്. പൊതുസ്ഥലത്ത് നായെ നിയന്ത്രിക്കുന്നതിൽ ഇവർ അശ്രദ്ധ കാണിച്ചതായി കോടതി കണ്ടെത്തി. വിധിക്കെതിരെ മൂവരും അപ്പീൽ നൽകിയതിനെത്തുടർന്ന് മേയ് 10ന് അന്തിമവിധി പുറപ്പെടുവിക്കാൻ മാറ്റി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)