sustainable tourism കൊടും ചൂട്; യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും
ദുബായ്;ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും. മിറക്കിൾ ഗാർഡൻ, ഹത്താ റിസോർട്ട് sustainable tourism, റൈപ്പ് മാർക്കറ്റ് എന്നിവയാണ് അടയ്ക്കാൻ ഒരുങ്ങുന്നത്. കൊടും ചൂടിനു മുന്നോടിയായിട്ടാണ് തീരുമാനം. ജൂൺ 4ന് ആണ് പൂക്കളുടെ പറുദീസായ മിറക്കിൾ ഗാർഡൻ അടയ്ക്കുന്നത്. 15 കോടിയിലേറെ ചെടികളുമായി പൂത്തുലഞ്ഞു നിൽക്കുന്ന മിറക്കിൾ ഗാർഡൻ ഈ വർഷം ഒരു മാസം കൂടി അധികം സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 75 ദിർഹവും, കുട്ടികൾക്ക് 60 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 3 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. ഹത്താ റിസോർട്ട് മെയ് 15ന് അടയ്ക്കും. മലകയറ്റം ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണിത്. 975 ദിർഹം മുതലാണ് ഇവിടുത്തെ ടിക്കറ്റ് നിരക്ക്. ഓർഗാനിക് പച്ചക്കറികൾ വിൽക്കുന്ന ദ് റൈപ് മാർക്കറ്റ് 14ന് അടയ്ക്കും. അക്കാദമി പാർക്കിൽ പ്രവർത്തിക്കുന്ന റൈപ് മാർക്കറ്റിൽ തദ്ദേശീയമായ വിളയുന്ന ഉൽപന്നങ്ങളാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. ആഴ്ചയിൽ രണ്ടു തവണ പ്രവർത്തിക്കുന്ന മാർക്കറ്റിൽ ശനി രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായർ രാവിലെ 9 മുതൽ രാത്രി 7വരെയുമാണ് പ്രവേശനം. 5 ദിർഹമാണ് ഇവിടുത്തെ പ്രവേശന ഫീസ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)