pegasus flights ടിക്കറ്റ് ഒന്ന് മതി, ഇത്തിഹാദ് എയർവേയ്സും എമിറേറ്റ് എയർലൈനിലും പറക്കാം; ഇരുവിമാനക്കമ്പനികളും കൈകോർത്ത് പുതിയ കരാർ
ഒറ്റ ടിക്കറ്റിൽ രണ്ട് സെക്ടറുകളിലേക്ക് യാത്ര ചെയ്യാനുള്ള സംവിധാനവുമായി യുഎഇയുടെ pegasus flights ഇത്തിഹാദ് എയർവേയ്സും എമിറേറ്റ് എയർലൈനും. യുഎഇയിലേക്ക് യാത്ര നടത്തി മടങ്ങുന്നവർക്ക് ഇനി ഒറ്റ ടിക്കറ്റിൽ ഇത്തിഹാദ് എയർവേസിലും എമിറേറ്റ്സിലും പറക്കാം. വിനോദ സഞ്ചാരം ശക്തിപ്പെടുത്താനും ആഗോള മത്സരം നേരിടാനും ലക്ഷ്യമിട്ടുള്ള കരാർ ഇരു വിമാനക്കമ്പനികളും പരസ്പരം കൈകോർത്താണ് നടപ്പിലാക്കുന്നത്. ദുബൈയിൽ പുരോഗമിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ എമിറേറ്റ്സ് സി സി ഒ അദ്നാൻ കാസിം, ഇത്തിഹാദ് സി ഒ ഒ മുഹമ്മദ് അൻ ബുലൂക്കി എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. ധാരണപ്രകാരം എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വിമാനാത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരന് അതേ ടിക്കറ്റിൽ അബൂദബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ മടങ്ങാൻ കഴിയും. ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലേക്ക് വരുന്നവർക്കും അതേ ടിക്കറ്റിൽ ദുബൈ വിമാനത്താവളം വഴി എമിറേറ്റ്സ് വിമാനത്തിലും യാത്ര തുടരാം. ഈ വേനൽകാല ഷെഡ്യൂളിൽ തന്നെ ഇത്തരത്തിൽ ടിക്കറ്റെടുക്കാൻ സൗകര്യം നിലവിൽ വരും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സേവനത്തിൽ ചൈനയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് ഇത്തരത്തിൽ യാത്ര ചെയ്യാൻ അവസരം. ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് യുഎഇ സേവനം നീട്ടും. പ്രവാസികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്നതാണ് ഈ കരാർ. യാത്രസൗകര്യം എളുപ്പമാക്കി വിവിധ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിനോദസഞ്ചാരികളെ കൂടുതൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ ധാരണ. ഇത്തിഹാദ് എയർവേയ്സിൽ നിന്ന് എമിറേറ്റ്സ് എയർലൈനിന്റെ ടിക്കറ്റെടുക്കാനും യാത്ര ചെയ്യുന്ന തീയതി മാറ്റാനും അവസരമുണ്ട്. രണ്ട് എയർലൈനുകളുടെ സൈറ്റുകളിലും രണ്ട് കമ്പനികളുടെ സർവീസുകളും കാണാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)