Posted By user Posted On

air india reservation യാത്രക്കാരെ വലച്ച് വീണ്ടും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​; കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി

ദു​ബൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് തുടർ കഥയാകുന്നു. കോ​ഴി​ക്കോ​ട്ടു ​നി​ന്ന് ദു​ബൈ​യി​ലേ​ക്കു​ള്ള air india reservation എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം മ​ണി​ക്കൂ​റോ​ളം വൈ​കി. ശ​നി​യാ​ഴ്ച രാ​ത്രി 8.05ന് ​പു​റ​പ്പെ​ടേ​ണ്ട ഐ.​എ​ക്സ് 343 വി​മാ​നം രാ​ത്രി വൈ​കി​യും പു​റ​പ്പെ​ട്ടി​ട്ടി​ല്ല. കൃ​ത്യ​സ​മ​യ​ത്ത് വി​മാ​ന​ത്തി​ലേ​ക്ക്‌ ക​യ​റാ​ൻ വ​രി​നി​ൽ​ക്കാ​ൻ അ​റി​യി​പ്പ് കിട്ടി. ഇതോടെ യാത്രക്കാരെല്ലാം ​ഗേറ്റിന് സമീപം എത്തുകയും ചെയ്തു. ഈ സമയത്താണ് വിമാനം വൈകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചത്. എന്നാൽ എപ്പോൾ വിമാനം പുറപ്പെടുമെന്ന് പറഞ്ഞതുമില്ല. ഇതോടെ യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വെ​ക്കാ​ൻ തു​ട​ങ്ങി. യാ​ത്ര​ക്കാ​ർ ക്ഷു​ഭി​ത​രാ​യ​തോ​ടെ ദു​ബൈ​യി​ൽ​നി​ന്ന് പ​ക​രം വി​മാ​നം വ​രു​ന്നു​ണ്ടെ​ന്നും 12 മ​ണി​യോ​ടെ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്നു​മു​ള്ള അ​റി​യി​പ്പാ​ണ് വ​ന്ന​ത്. ഇ​ത്ര​യും സ​മ​യം യാ​ത്ര​ക്കാ​ർ​ക്ക് വെ​ള്ളം​പോ​ലും ന​ൽ​കാ​ൻ വി​മാ​ന അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര​ൻ സാ​ബി​ൻ പ​റ​ഞ്ഞു. സാ​​ങ്കേ​തി​ക ത​ക​രാ​റാ​ണ് വിമാനം വൈകുന്നതിന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്​-​ദു​ബൈ വി​മാ​നം 21 മ​ണി​ക്കൂ​റാ​ണ്​ വൈ​കി​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *