
hack gmail ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് ചോർത്തി തട്ടിപ്പ്; യുഎഇയിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് ലക്ഷങ്ങൾ, കൈമലർത്തി ബാങ്ക്
അബുദാബി; യുഎഇയിൽ ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് ചോർത്തി തട്ടിപ്പ്. hack gmail പ്രവാസി മലയാളിക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. 4.23 ലക്ഷം രൂപ (19,000 ദിർഹം) ആണ് ചെങ്ങന്നൂർ സ്വദേശിയും അബുദാബിയിൽ സേഫ്റ്റി ഓഫിസറുമായ ജോൺ ചെറിയാന് നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ബാങ്കിന് പരാതി നൽകുകയും ചെയ്തു. എന്നാൽ ബാങ്ക് കൈമലർത്തി. ഇതോടെ ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ജോണിന്റെ തീരുമാനം. ഇരകളുടെ ക്രെഡിറ്റ് കാർഡ്, അക്കൗണ്ട് നമ്പർ, രഹസ്യ കോഡ് എന്നിവ കണ്ടുപിടിക്കുന്ന തട്ടിപ്പുസംഘം മൊബൈൽ ഫോണും ഇ–മെയിലും ഒരേസമയം ഹാക്ക് ചെയ്ത് പ്രവർത്തന രഹിതമാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. വിവിധ ഓൺലൈൻ സൈറ്റുകളിൽ പർച്ചേസ് ചെയ്യാനാണ് ഈ സമയം സംഘം ഉപയോഗപ്പെടുത്തുക. ഫോൺ പ്രവർത്തന രഹിതമായതിനാൽ ഒടിപി വരില്ല. എന്നാൽ മെയിലിന്റെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈവശമായതിനാൽ ഇതിൽ വരുന്ന ഒടിപി ഉപയോഗിച്ച് സംഘം ഇടപാട് പൂർത്തിയാക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡിന്റെ പരിധി തീരുവോളം ഇങ്ങനെ പർച്ചേസ് ചെയ്തവരുണ്ട്. തുരുതുരാ ഒ.ടി.പി വരുമ്പോൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഫോൺ പ്രവർത്തനരഹിതമാക്കുന്നത്. ഇത്തരത്തിൽ ഏപ്രിലിലാണ് ജോണിന് 19,000 ദിർഹം (5000 ഡോളർ) നഷ്ടമായത്. തുടർന്ന് ബാങ്കിൽ പരാതി കൊടുത്തു. ഏതാനും ദിവസത്തിനുശേഷം ലഭിച്ച സ്റ്റേറ്റ്മെന്റിൽ നഷ്ടപ്പെട്ട തുക ഡെബിറ്റ് ചെയ്തുകണ്ടപ്പോൾ ജോൺ വീണ്ടും ബാങ്കുമായി ബന്ധപ്പെട്ടു. ഒ.ടി.പി നൽകിയതിനാലാണ് പണം നഷ്ടമായതെന്നും ഇതിൽ ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നുമായിരുന്നു മറുപടി. ഇതോടെയാണ് ജോൺ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)