pcc dubai തട്ടിപ്പുകാർ ചുറ്റുമുണ്ട്, സൂക്ഷിക്കുക; ഡേറ്റിങ് ആപ്പ്സ്, അപരിചിതരിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് എന്നിവയിൽ വീണുപോകരുത്; മുന്നറിയിപ്പുമായി യുഎഇ പൊലീസ്
അബുദാബി: തട്ടിപ്പുകാർ ചുറ്റുമുണ്ടെന്നും ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്നും pcc dubai താമസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പൊലീസ്. സമൂഹമാധ്യമങ്ങളിലെ സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ സുരക്ഷിതരായിരിക്കാമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അബുദാബി പൊലീസ്. സോഷ്യൽ മിഡിയയിൽ അപരിചിതരിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാൽ സ്വീകരിക്കരുതെന്നാണ് പ്രധാന നിർദേശം. സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പബ്ലിക്കാക്കരുതെന്നും അപരിചിതരുമായി ഇവ പങ്കുവയ്ക്കരുതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഡേറ്റിങ് ആപ്പുകളെയും സൈറ്റുകളെയും കരുതിയിരിക്കാനും മുന്നറിയിപ്പിൽ പറയുന്നുണ്ട്. സോഷ്യൽ മിഡിയ അഡിക്ഷൻ, സംശയാസ്പദമായ വെബ്സൈറ്റുകൾ സന്ദർശിക്കൽ, യുവാക്കളെ നിരീക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും മാതാപിതാക്കളുടെ പരാജയം തുടങ്ങിയവ ആളുകൾ എളുപ്പത്തിൽ തട്ടിപ്പുകളിൽ വീഴുന്നതിനു കാരണമാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പിനിരയാവുന്നവർ വിവരം ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്നും നിർദേശമുണ്ട്. ടോൾ ഫ്രീ നമ്പറായ 8002626 (AMAN2626) ൽ വിളിക്കുകയോ അല്ലെങ്കിൽ 2828 ഈ നമ്പറിൽ മെസേജ് അയക്കുകയോ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)