UAE :സ്ത്രീകൾക്കെതീരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്വകാര്യ കമ്പനി മാനേജർക്ക് ആറ് മാസം തടവ്
ദുബായ് : ദുബായിൽ മാനേജുമെന്റിന് കീഴിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കമ്പനി മാനേജരെ ദുബായ് ക്രിമിനൽ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചു. അറബ് വംശജനായ മാനേജർക്കാണ് ആറ് മാസത്തെ തടവും തുടർന്ന് ആദ്യ ഇര നൽകിയ കേസിൽ നാടുകടത്തലും രണ്ടാമത്തെ ഇര ഫയൽ ചെയ്ത കേസിൽ പിഴയും വിധിച്ചത് .രണ്ട് കേസുകളുടെ വിശദാംശങ്ങളനുസരിച്ച്, ആദ്യ സംഭവത്തിൽ, പ്രതി തന്റെ മാനേജ്മെന്റിന് കീഴിൽ ജോലി ചെയ്യുന്ന വിവാഹമോചിതയായ ഒരു ജീവനക്കാരിയെ ലക്ഷ്യം വയ്ക്കുകയും ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.അന്വേഷണത്തെത്തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മാനേജരെ ശിക്ഷിക്കുകയും 10,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു . എന്നാൽ പ്രതി ഉന്നത കോടതിയിൽ അപ്പീൽ നൽകിയെങ്കിലുംകോടതി അപ്പീൽ തള്ളുകയും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി ശരിവെക്കുകയുമായിരുന്നു യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)