Posted By Admin Admin Posted On

അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച യുവാവിനെ തടവ് ശിക്ഷ

ദുബായ് ∙ അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് യുവാവായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. വിഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്. ഇയാളുടെ അതേ കമ്പനിയിൽ ജോല ചെയ്തിരുന്ന 33 കാരനായ ഡ്രൈവറാണ് പ്രതി. ഒട്ടേറെ ഫെയ്സ്ബുക്ക് പേജുകളിൽ വിഡിയോ
പ്രചരിച്ചതോടെയാണ് ഇക്കാര്യം സഹപ്രവർത്തകൻ അറിയുന്നത്. ഇത് ആദ്യം പോസ്റ്റ് ചെയ്തത് ഡ്രൈവറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. . ഇയാളുടെ താമസ വീസയുടെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കിയിട്ടില്ലായിരുന്നു. തുടർന്ന്
സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്നതിന് കമ്പനി മാനേജ്‌മെന്റുമായി മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ട് സംഭവദിവസം രാവിലെ സഹപ്രവർത്തകന്റെ മുറിയിലെത്തി. ശേഷം സമ്മതമില്ലാതെ വിഡിയോ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യ്യ്കയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ദുബായ് പോലീസ് ഉത്തരവിട്ടു. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2022/08/16/latest-free-application-to-know-the-exchange-rate-of-indian-rupee-in-kuwait-uae-and-other-countries-every-day/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *