rain അടുത്ത നാല് ദിവസം യുഎഇയിൽ കനത്ത മഴ പെയ്യാൻ സാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ദുബൈ: യുഎഇയിൽ അടുത്ത നാല് ദിവസം മഴ പെയ്യാൻ സാധ്യത. കിഴക്കുപടിഞ്ഞാറൻ മേഖലകളിൽ rain മേയ് 19 മുതൽ നാലുദിവസം കനത്ത മഴ പെയ്തേക്കാമെന്നാണ് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ (എൻ.സി.എം) മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടാനാണ് സാധ്യത. ഈ സമയങ്ങളിൽ താഴ്വാരങ്ങൾ, ഡാമുകൾ എന്നിവയുടെ പരിസരങ്ങളിൽ സന്ദർശിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് എൻ.സി.എം അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)